ദുബായില്‍ ബസ് അപകടം; ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

ദുബായ്: ദുബായില്‍ ബസ് അപകടത്തില്‍ ആറ് മലയാളി കള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. മരിച്ചവരില്‍ 10 പേര്‍ ഇന്ത്യക്കാ രാ ണ്. അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുത രമാണ്. ഷെയ്ക്ക് മുഹമ്മദ് ബിന്‍ സെയ്ദ് റോഡില്‍ റഷീദിയ എക്‌സിറ്റിനു സമീപമായിരുന്നു അപകടം. മെട്രോ സ്റ്റേഷനു സമീപമുള്ള ട്രാഫിക് സിഗ്‌നലിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടം. ബസില്‍ 31 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഒമാനിലെ മസ്‌ക്കറ്റില്‍പോയി മടങ്ങിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മരിച്ച നാല് മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍, വാസുദേവന്‍, തിലകന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. ഇന്ത്യക്കാര്‍ക്ക് പുറമെ ഒമാന്‍, അയര്‍ലന്‍ഡ്, പാക്കിസ്ഥാന്‍ സ്വദേശികളും മരിച്ചു. അപകടത്തില്‍പ്പെട്ടവരെല്ലാം യുഎയില്‍ ജോലി ചെയ്യുന്നവരും ഇവരുടെ ബന്ധുക്കളുമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍