പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം; കര്‍ണാടകയിലെ മുതിര്‍ന്ന നേതാവ് റോഷന്‍ ബേഗിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു ബംഗ്‌ളൂരു:കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ റോഷന്‍ ബേഗിനെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ശിവാജി നഗറില്‍ നിന്നുള്ള എം.എല്‍.എ യാണ് ബേഗ്.കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ശിപാര്‍ശയെ തുടര്‍ന്ന് എ.ഐ.സി.സി നടപടി ശരിവെച്ചുവെന് കോണ്‍ഗ്രസ് നേതൃത്വം ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. തക്കതായ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് സസ്‌പെന്‍ഷന്‍ നടപടിയെന്ന് പ്രസ്താവന കൂട്ടി ചേര്‍ത്തു.കര്‍ണാടക പി.സി.സി പ്രസിഡന്റ് ദിനേശ് ഗുണ്ടുവിനെയും മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യക്കെതിരെയും പരസ്യ വിമര്‍ശനം നടത്തിയിട്ടുള്ള റോഷന്‍ ബേഗ് കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ ഈയിടെ കോമാളിയെന്ന് വിളിച്ചിരുന്നു. അത് കൂടാതെ കര്‍ണാടകയില്‍ വിവാദമായ 15000 കോടിയുടെ ഐ.എം.എ സ്വര്‍ണ നിക്ഷേപ തട്ടിപ്പിലെ പ്രതി മന്‍സൂര്‍ ഖാന്റെ പേരില്‍ പ്രചരിക്കുന്ന ഓഡിയോവില്‍ റോഷന്‍ ബേഗിന്റെ പേര് പരാമര്‍ശിക്കപ്പെട്ടതും നടപടിക്ക് ആക്കം കൂട്ടി.പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം; കര്‍ണാടകയിലെ മുതിര്‍ന്ന നേതാവ് റോഷന്‍ ബേഗിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തുലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമുള്ള കോണ്‍ഗ്രസ് നിയമ സഭാ കക്ഷി യോഗത്തില്‍ ബേഗ് പങ്കെടുത്തിരുന്നില്ല. മാത്രമല്ല, ബേഗ് ഡല്‍ഹിയില്‍ ചെന്ന് ബി.ജെ.പി നേതാക്കളായ എം.ജെ അക്ബര്‍, മുഖ്താര്‍ അബ്ബാസ് നഖ്‌വി എന്നിവരുമായി ചര്‍ച്ച നടത്തിയെന്നും ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് രണ്ടു ദിവസം മുന്‍പ് വന്‍ഭൂരിപക്ഷം നേടി എന്‍ ഡി എ അധികാരത്തില്‍ വന്നാല്‍ മാറി ചിന്തിക്കണമെന്നും. കര്‍ണാടകയിലെ മുസ്ലിങ്ങള്‍ ആവശ്യമെങ്കില്‍ ബി.ജെ.പിക്കൊപ്പം കൈ കോര്‍ക്കണമെന്നും പറഞ്ഞു വിവാദം സൃഷ്ടിച്ചയാള്‍ കൂടിയാണ് റോഷന്‍ ബേഗ്.

ബംഗ്‌ളൂരു: കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ റോഷന്‍ ബേഗിനെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും സസ്‌ പെന്‍ഡ് ചെയ്തു. ശിവാജി നഗറില്‍ നിന്നുള്ള എം.എല്‍.എ യാണ് ബേഗ്.കര്‍ണാടക പ്രദേശ് കോണ്‍ ഗ്രസ് കമ്മിറ്റിയുടെ ശിപാര്‍ശയെ തുടര്‍ന്ന് എ.ഐ.സി.സി നടപടി ശരിവെച്ചുവെന് കോണ്‍ഗ്രസ് നേതൃത്വം ഇറക്കിയ പ്രസ്താവ നയില്‍ പറഞ്ഞു. തക്കതായ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് സസ്‌പെന്‍ഷന്‍ നടപടിയെന്ന് പ്രസ്താവന കൂട്ടി ചേര്‍ത്തു.കര്‍ണാടക പി.സി.സി പ്രസിഡന്റ് ദിനേശ് ഗുണ്ടുവിനെയും മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യക്കെതിരെയും പരസ്യ വിമര്‍ശനം നടത്തിയിട്ടുള്ള റോഷന്‍ ബേഗ് കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ ഈയിടെ കോമാളിയെന്ന് വിളിച്ചിരുന്നു. അത് കൂടാതെ കര്‍ണാടകയില്‍ വിവാദമായ 15000 കോടിയുടെ ഐ.എം.എ സ്വര്‍ണ നിക്ഷേപ തട്ടിപ്പിലെ പ്രതി മന്‍സൂര്‍ ഖാന്റെ പേരില്‍ പ്രചരിക്കുന്ന ഓഡിയോവില്‍ റോഷന്‍ ബേഗിന്റെ പേര് പരാമര്‍ശിക്കപ്പെട്ടതും നടപടിക്ക് ആക്കം കൂട്ടി.പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം; കര്‍ണാടകയിലെ മുതിര്‍ന്ന നേതാവ് റോഷന്‍ ബേഗിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തുലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമുള്ള കോണ്‍ഗ്രസ് നിയമ സഭാ കക്ഷി യോഗത്തില്‍ ബേഗ് പങ്കെടുത്തിരുന്നില്ല. മാത്രമല്ല, ബേഗ് ഡല്‍ഹിയില്‍ ചെന്ന് ബി.ജെ.പി നേതാക്കളായ എം.ജെ അക്ബര്‍, മുഖ്താര്‍ അബ്ബാസ് നഖ്‌വി എന്നിവരുമായി ചര്‍ച്ച നടത്തിയെന്നും ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് രണ്ടു ദിവസം മുന്‍പ് വന്‍ഭൂരിപക്ഷം നേടി എന്‍ ഡി എ അധികാരത്തില്‍ വന്നാല്‍ മാറി ചിന്തിക്കണമെന്നും. കര്‍ണാടകയിലെ മുസ്ലിങ്ങള്‍ ആവശ്യമെങ്കില്‍ ബി.ജെ.പിക്കൊപ്പം കൈ കോര്‍ക്കണമെന്നും പറഞ്ഞു വിവാദം സൃഷ്ടിച്ചയാള്‍ കൂടിയാണ് റോഷന്‍ ബേഗ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍