ഫോര്‍ട്ടുകൊച്ചി ബീച്ചില്‍ പ്ലാസ്റ്റിക് ഉപയോഗിച്ചാല്‍ 1000 രൂപ പിഴ


കൊച്ചി: ഫോര്‍ട്ടുകൊച്ചി ബീ ച്ചിലും പരിസരപ്ര ദേശ ങ്ങളിലും പുനരുപയോ ഗമല്ലാത്ത പ്ലാസ്റ്റിക് നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്ത രവിട്ടു. പ്ലാസ്റ്റിക് മാലിന്യം കുമി ഞ്ഞുകൂടി പരിസര മലിനീക രണവും ജല മലിനീകരണവും വര്‍ധിച്ച സാഹചര്യത്തിലാണ് ഉത്തരവ്. പ്ലാസ്റ്റിക് ക്യാരി ബാഗ്, പ്ലാസ്റ്റിക് നിര്‍മിത ഫ്‌ളക്‌സ്, ബാനര്‍, കപ്പ്, സ്‌ട്രോ, കുപ്പികള്‍, സ്പൂണ്‍, പൗച്ച്, കൊടികള്‍, ഷീറ്റ്‌സ്, കൂളിംഗ് ഫിലിം, അലങ്കാരവസ്തുക്കള്‍, തെര്‍മോ കോള്‍ വച്ചുണ്ടാക്കിയിട്ടുള്ള വസ്തുക്കള്‍ എന്നിവയാണ് നിരോധിച്ചിരിക്കുന്നത്. ഓരോ വ്യാപാരിയും ജൈവമാലിന്യങ്ങള്‍, അജൈവ മാലിന്യങ്ങള്‍ എന്നിവ വേസ്റ്റ് ബിന്നുകള്‍ വച്ച് ശേഖരിക്കേണ്ടതും സംസ്‌കരിക്കേണ്ടതുമാണ്. കടകളുടെ പരിസരം പ്ലാസ്റ്റിക് വിമുക്തമാണ് എന്ന് ഉറപ്പുവരുത്തേണ്ടതും വ്യാപാരിയുടെ ഉത്തരവാദിത്വമാണ്. വീഴ്ച വരുത്തിയാല്‍ 2000 രൂപയാണ് പിഴ. പ്ലാസ്റ്റിക് വസ്തുക്കള്‍ വലിച്ചെറിഞ്ഞാല്‍ ആയിരം രൂപയും വ്യാപാരം നടത്തിയാല്‍ 2000 രൂപയും പിഴ അടയ്ക്കണം. കുറ്റം ആവര്‍ത്തിച്ചാല്‍ 10,000 രൂപയാണ് പിഴ. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിഞ്ഞുകൂടി ജലത്തിന്റെ ഒഴുക്ക് തടസപ്പെടുകയും ഇത് വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി, സബ് കളക്ടര്‍, നഗരസഭാ സെക്രട്ടറി എന്നിവര്‍ക്കാണ് ഉത്തരവ് നടപ്പാക്കുന്നതിന്റെ ചുമതല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍