നിപക്ക് ശേഷം കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്: വവ്വാലുകളുടെ പ്രജനനകാലമായതിനാല്‍ മെയ് മാസം കഴിയും വരെ നിപക്ക് ശേഷം സംസ്ഥാനം കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ആരോഗ്യവകുപ്പ്. വവ്വാലുകളുടെ പ്രജനനകാലമായതിനാല്‍ മെയ് മാസം കഴിയും വരെ ആശുപത്രികള്‍ ജാഗ്രത പാലിക്കണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരു വര്‍ഷത്തിനകം റീജനല്‍ വൈറോളജി ലാബ് തുടങ്ങുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നിപക്ക് ശേഷം വളരെ കരുതലോടെയാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. എല്ലാ മെഡിക്കല്‍ കോളജുകളിലും പകര്‍ച്ചവ്യാധി നിയന്ത്രണ യൂനിറ്റ് , അണുനിയന്ത്രണ സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് വൈറോളജി ഇന്‍സ്റ്റിറ്റൂട്ട് തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റീജനല്‍ വൈറോളജി ലാബ് ഉടന്‍ തുടങ്ങുമെന്ന് ആരോഗ്യസെക്രട്ടറി ഡോ. രാജീവ് സദാനന്ദന്‍ പറഞ്ഞു. വവ്വാലുകളുടെ പ്രജനനകാലമായതിനാല്‍ മെയ് മാസം കഴിയും വരെ ആശുപത്രികള്‍ ജാഗ്രത പുലര്‍ത്തണം. കഴിഞ്ഞ ഡിസംബര്‍ മുതലാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നത്. ഇതുവരെ നിപ ലക്ഷണങ്ങളോടെ ആരും ചികിത്സ തേടിയിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍