ആദ്യ കപ്പലിന്റെ വരവ് കൊച്ചി പോര്‍ട്ട് ആഘോഷിക്കുന്നു

കൊച്ചി: കൊച്ചി തുറമുഖത്തേക്ക് ആദ്യ കപ്പല്‍ കടന്നുവന്നതിന്റെ ഓര്‍മയില്‍ 28ന് കൊച്ചി തുറമുഖ ദിനാചരണം നടത്തും. 1928 മേയ് 26നാണ് എസ്എസ് പദ്മയെന്ന കപ്പല്‍ ആദ്യമായി കൊച്ചി തീരമണി ഞ്ഞത്. 1921 ല്‍ ഹാര്‍ബര്‍ നിര്‍മാണം പൂര്‍ത്തിയായതോടെ ആധുനി കവും സുരക്ഷിതവുമായ തുറമുഖമെന്ന നിലയില്‍ കൊച്ചിക്ക് അംഗീകാരം ലഭിച്ചത് ആദ്യകപ്പല്‍ വന്നതിന് ശേഷമായിരുന്നു. എസ്എസ് പത്മ നങ്കൂരമിടുമ്പോള്‍ ഇതൊരു സാധാരണതുറമുഖം മാത്രമായിരുന്നു. പിന്നീടങ്ങോട് കടല്‍ കടന്ന് കൊച്ചിയിലേയ്ക്ക് വികസനമെത്തിയത് തുറമുഖം വഴിയായിരുന്നു. കൊച്ചിന്‍ റിഫൈ നറിയും കപ്പല്‍ശാലയുമാണ് ഈ തുറമുഖത്തെ ഏറ്റവു മധികം ആശ്രയിച്ച വ്യവസായസംരംഭങ്ങള്‍. ബ്രിട്ടീഷ് നിര്‍മിത കപ്പലാ യിരുന്നു എസ്എസ് പദ്മ. ആദ്യം ബ്രിട്ടന്റെ കൈയി ലായി രുന്നെ ങ്കിലും പിന്നീട് ഇന്ത്യ കപ്പല്‍ സ്വന്തമാക്കുകയായിരുന്നു. ഇന്ന് പദ്മയില്ലെങ്കിലും കൊച്ചിയുടെ ഓര്‍മകളില്‍ അത് എന്നുമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍