വിസ്മയക്കാഴ്ചയുടെ വിരുന്നൊരുക്കി സിംഹപ്പാറ വ്യൂപോയിന്റ്

രാജാക്കാട്: പ്രകൃതി മനോഹാരിതയുടെ വിസ്മയകാഴ്ചയൊരുക്കി സിംഹപ്പാറ വ്യൂപോയിന്റ്. കൊളുക്കുമലയിലേക്കുള്ള യാത്രയ്ക്കിടയില്‍ സഞ്ചാരികളെ വരവേല്‍ക്കുന്ന സിംഹപ്പാറ പ്രധാന ഇടത്താവളമായി മാറിക്കഴിഞ്ഞു. സിംഹത്തിന്റെ ആകൃതിയിലുള്ള ഉയര്‍ന്നമലയും തമിഴ്‌നാടന്‍ മലനിരകളുടെ വിദൂരദൃശ്യവുമാണ് പ്രധാന ആകര്‍ഷണം. പ്രകൃതി മനോഹാരിത നിറഞ്ഞുനില്‍ക്കുന്ന ഹൈറേഞ്ചിലെ പ്രധാന പ്രദേശമാണ് കേരളതമിഴ്‌നാട് അതിര്‍ത്തി മലനിരകള്‍ ഉള്‍ക്കൊള്ളുന്ന കൊളുക്കുമല. പച്ചവിരിച്ച് മലനിരകള്‍ക്ക് നടുവിലെ മഞ്ഞും കുളിരും ആസ്വദിക്കാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട പ്രദേശമായി കൊളുക്കുമല മാറിക്കഴിഞ്ഞു. ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ നിന്നും ഓഫ്‌റോഡിലൂടെ സവാരി ജീപ്പുകളില്‍ തേയിലക്കാടുകള്‍ക്കിടയിലൂടെ മലകയറി എത്തുന്‌മ്പോള്‍ കൊളുക്കുമലയ്ക്ക് സമീപത്തായിട്ടാണ് സിംഹപ്പാറ സ്ഥിതി ചെയ്യുന്നത്. സിംഹത്തിന്റെ ആകൃതിയിലുള്ള പാറക്കെട്ടുനിറഞ്ഞ മലനിരകള്‍ക്ക് തേയിലക്കൃഷിക്കെത്തിയ പഴമക്കാര്‍ നല്‍കിയ പേരാണ് സിംഹപ്പാറ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍