തെരഞ്ഞെടുപ്പ് കാലത്തെ ക്ഷേത്ര ദര്‍ശനം മാധ്യമങ്ങള്‍ക്കുവേണ്ടിയോ.. പ്രിയങ്കയ്‌ക്കെതിരേ മായാവതി

ലക്‌നോ: കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി യുപിയില്‍ വിവിധ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയതിനെ പരോക്ഷമായി വിമര്‍ശിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. തെരഞ്ഞെടുപ്പ് കാലത്തെ ക്ഷേത്ര ദര്‍ശനത്തെ മാധ്യമങ്ങളില്‍ വരാനുള്ള നാടകമായേ കാണാന്‍ സാധിക്കുകയുള്ളുവെന്ന് മായാവതി പറഞ്ഞു. ക്ഷേത്ര ദര്‍ശനത്തിനായി വന്‍ തോതില്‍ പണം ചെലവിടുന്നുണ്ട്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ നടപടിയെടുക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. പ്രിയങ്കയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു വിമര്‍ശനം. മോദി സര്‍ക്കാര്‍ ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടും. ആര്‍എസ്എസുപോലും മോദിയെ പിന്തുണക്കുന്നില്ലെന്നും മായാവതി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍