തൃശൂര്‍ പൂരത്തിന് കൊടിയേറി

തൃശൂര്‍: വിശ്വവിസ്മയമായ തൃശൂര്‍ പൂരത്തിന് കൊടിയേറി. 13നാണ് തൃശൂര്‍ പൂരം. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങളും പൂരത്തെ എല്ലാ അര്‍ത്ഥത്തിലും പൂരമാക്കുന്ന എട്ട് ചെറുപൂരങ്ങളെ ത്തുന്ന ഘടകക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറ്റ് നടന്നത്. തിരുവമ്പാടി ക്ഷേത്രത്തില്‍ ഇന്നലെ രാവിലെ 11.15 നും 11.45 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ക്ഷേത്രാങ്കണത്തില്‍ നിറഞ്ഞ തട്ടക നിവാസികളേയും പൂരപ്രേ മികളേയും സാക്ഷിനിര്‍ത്തി കൊടിയേറ്റ് നടന്നത്. തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ കുട്ടന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി പൊ ഴിച്ചൂര്‍ ദിനേശന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. കൊടിമരം സ്ഥാപിക്കേണ്ട സ്ഥലത്ത് ഭൂമിപൂജ നടത്തി. ശ്രീകോവിലില്‍ പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടി ദേശക്കാര്‍ കൊടിമരം ഉയര്‍ത്തിയതോടെ പൂരം കൊടിയേറി. വര്‍ണ്ണക്കൊടിയാണ് തിരുവമ്പാടിയുടേത്. ഉച്ചയ്ക്ക് മൂന്നിനുള്ള പൂരം പുറപ്പാടിന് തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. പൂരം പുറപ്പാട് ശ്രീമൂലസ്ഥാനത്ത് എത്തുമ്പോള്‍ ചെറിയ വെടിക്കെട്ടുണ്ടാകും. മേളം കൊട്ടിക്കലാശിച്ച് നടുവില്‍ മഠത്തിലെത്തി ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നെള്ളും. പാറമേക്കാവ് ക്ഷേത്രത്തില്‍ 12.05നാണ് കൊടിയേറ്റ് നടന്നത്. വലിയ പാണിക്ക് ശേഷം പുറത്തേക്കെഴുന്നെള്ളിച്ച ഭഗവതിയെ സാക്ഷി നിര്‍ത്തി ആല്, മാവ്, ദര്‍ഭ എന്നിവ കൊണ്ട് അലങ്കരിച്ച, ചെമ്പില്‍ കുട്ടനാശാരി നിര്‍മിച്ച കവുങ്ങിന്‍ കൊടിമരത്തില്‍ ദേശക്കാര്‍ കൊടിയുയര്‍ത്തി. സിംഹമുദ്രയുള്ള കൊടിക്കൂറ യാണ് ഉപയോഗിച്ചത്. വന്‍തിരക്കാണ് പാറമേക്കാവില്‍ കൊടിയേറ്റിന് അനുഭവപ്പെട്ടത്. ക്ഷേത്രത്തിലെ കൊടിയേറ്റിന് ശേഷം പുറത്തെ പാലമരത്തിലും കൊടി ഉയര്‍ത്തി. മണിക ണ്ഠനാലിലും കൊടിയുയര്‍ത്തും. പെരുവനം കുട്ടന്‍മാരാരുടെ മേളം, വെടിക്കെട്ട്, അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ് എന്നിവയും ഉണ്ടാകും. വടക്കുന്നാഥ ക്ഷേത്ര കൊക്കര്‍ണിപറമ്പില്‍ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ ആറാട്ടും നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍