ക്രിസ് ഗെയ്ല്‍ വിന്‍ഡീസ് ഉപനായകന്‍

വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് നാളുകളോളം ഒഴിവാക്കപ്പെട്ടിരുന്ന ഗെയ്‌ലിനെ ഉപനായകനാക്കിയത് ആരാധകര്‍ക്ക് ആവേശം പകരുന്നതാണ്. ജേസണ്‍ ഹോള്‍ഡര്‍ ആണ് ടീമിന്റെ നായകന്‍. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ പുതിയ മാനേജ്‌മെന്റ് ഏറ്റെടുത്തതിന്റെ ഫലമായാണ് ടീമില്‍ ഇത്തരം മാറ്റങ്ങളുണ്ടാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. 2010 ജൂണിലാണ് ഗെയ്ല്‍ അവസാനമായി ടീമിനെ നയിച്ചത്.ഈ ലോകകപ്പോടെ ഗെയ്ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നാണ് കരുതപ്പെടുന്നത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍