പറഞ്ഞതു ചരിത്ര സത്യം:കമല്‍ഹാസന്‍

മധുരൈ:സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹൈന്ദവനാണെന്ന പ്രസ്താവന വിവാദമായതിനു പിന്നാലെ താന്‍ പറഞ്ഞതു ചരിത്രസത്യം മാത്രമാെണന്ന വിശദീകരണവുമായി ചലച്ചിത്രതാരവും മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്‍ഹാസന്‍. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുപ്പുറന്‍ കുണ്ട്രത്തിലെ അര്‍വാകുറിച്ചിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു കമല്‍ഹാസന്റെ പരാമര്‍ശം.''അര്‍വാകുറിച്ചിയില്‍ ഞാന്‍ പറഞ്ഞത് അവരെ ദേഷ്യം പിടിപ്പിച്ചിരിക്കുകയാണ്. ചരിത്രസത്യം മാത്രമാണു ഞാന്‍ പറഞ്ഞത്'' കമല്‍ഹാസന്‍ വിശദീകരിച്ചു.ഹൈന്ദവവികാരങ്ങള്‍ വ്രണപ്പെടുത്തിയെന്നാണ് ഒരു വിഭാഗം പറയുന്നത്.എന്റെ കുടുംബത്തില്‍ ഹിന്ദുക്കളുണ്ട്.മകള്‍ വിശ്വാസിയാണ് അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍