രാജീവ് ഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി ബി.ജെ.പി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കടന്നാക്രമിച്ച് ബി.ജെ.പിയുടെ ട്വീറ്റ്. സിഖ് വിരുദ്ധ കലാപത്തില്‍ കൂട്ടക്കൊല നടത്തിയത് സര്‍ക്കാര്‍ തന്നെയെന്ന് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു. കലാപത്തില്‍ പൗരന്മാരെ കൊന്നൊടുക്കാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ഓഫീസില്‍നിന്ന് നിര്‍ദേശമുണ്ടായിരുന്നു. കൊലയ്ക്ക് ആഹ്വാനം ചെയ്തത് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലാണ്. ഈ കര്‍മത്തില്‍ രാജ്യം നീതിക്കായി കാത്തിരിക്കുന്നുവെന്നും ട്വീറ്റില്‍ പറയുന്നു.നേരത്തെ, രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം വന്‍ വിവാദമായിരുന്നു. കോണ്‍ഗ്രസിനു പിന്നാലെ മറ്റ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും മോദിയുടെ വാക്കുകള്‍ക്കെതിരെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപിയും രാജീവിനെ കടന്നാക്രമിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍