ഇന്ദ്രജിത്തിന് നായികമാരായി സ്രിന്‍ഡയും അനുമോളും


ഇന്ദ്രജിത്ത് പ്രധാന വേഷത്തില്‍ എത്തുന്ന പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രത്തില്‍ സ്രിന്‍ഡയും അനുമോളും നായികമാരാകുന്നു. ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അലന്‍സിയറാണ് മറ്റൊരു പ്രധാന താരം.ഒരു സാമൂഹ്യ ആക്ഷേപ ഹാസ്യ ചിത്രമാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ സിറ്റി കൗമുദിയോട് പറഞ്ഞു. വെടിവഴിപാടാണ് ശംഭു പുരുഷോത്തമന്റെ ആദ്യ സിനിമ.ലൂസിഫറാണ് ഇന്ദ്രജിത്തിന്റേതായി ഒടുവില്‍ തിയേറ്ററില്‍ എത്തിയ സിനിമ. ആഷിക് അബു ഒരുക്കുന്ന വൈറസില്‍ ഇന്ദ്രജിത്ത് ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.നീണ്ട ഇടവേളക്കുശേഷം സ്രിന്‍ഡ വീണ്ടും നായികയാകുകയാണ്. സ്‌പൈര്‍ പ്രൊഡക് ഷന്‍സിന്റെ ബാനറില്‍ സഞ്ജു .എസ് .ഉണ്ണിത്താനാണ് ചിത്രം നിര്‍മ്മിക്കുന്നത്.കാമറ ജോമോന്‍ തോമസ്.സംഗീതം പ്രശാന്ത് പിള്ള.ഈ മാസം തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും.മുപ്പത് ദിവസത്തെ ഷൂട്ടിംഗാണ് പ്‌ളാന്‍ ചെയ്തിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍