റൊണാള്‍ഡോ നയിക്കും

ലിസ്ബണ്‍: യുവേഫ നേഷന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനല്‍സില്‍ പോര്‍ച്ചുഗലിനെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കും. ജൂണ്‍ അഞ്ചിന് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേയാണ് പോര്‍ച്ചുഗലിന്റെ സെമി പോരാട്ടം. ഇംഗ്ലണ്ടും ഹോളണ്ടും തമ്മിലാണ് മറ്റൊരു സെമി ഫൈനല്‍. ജൂണ്‍ ഒമ്പതിനാണ് ഫൈനല്‍. പോര്‍ച്ചുഗീസ് ടീമില്‍ ബെന്‍ഫിക്കയുടെ ജാവൊ ഫെലിക്‌സ് ഉള്‍പ്പെട്ടിട്ടുണ്ട്. ബെന്‍ഫിക്കയ്ക്കായി ഈ സീസണില്‍ കൗമാര താരം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍