രാജീവ്ഗാന്ധിക്കെതിരേ വീണ്ടും മോദി: 'അവധിക്കാലം ആഘോഷിക്കാന്‍ ഐഎന്‍എസ് വിരാട് ഉപയോഗിച്ചു'

ന്യൂഡല്‍ഹി: രാജീവ്ഗാന്ധിയെ അധിക്ഷേപിച്ച് വീണ്ടും പ്രധാനമന്ത്രിനരേന്ദ്ര മോദി. അവധിക്കാലം ആഘോഷിക്കാന്‍ രാജീവ്ഗാന്ധിയും കുടുംബവും പത്തു ദിവസം നാവികസേനയുടെ വിമാനവാഹിനി ഐഎന്‍എസ് വിരാട് ഉപയോഗിച്ചുവെന്നു തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി ആരോപിച്ചു. രാജീവ്ഗാന്ധി അഴിമതിക്കാരനായിരുന്നുവെന്ന മോദിയുടെ പരാമര്‍ശം ഏറെ വിമര്‍ശനമുയര്‍ത്തിയിരുന്നു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് സ്വകാര്യ ടാക്‌സിയായി ഉപയോഗിച്ച് ഐഎന്‍എസ് വിരാടിനെ അപമാനിച്ചു. നമ്മുടെ സമുദ്രാതിര്‍ത്തി സംരക്ഷിക്കാനാണ് ഐഎന്‍എസ് വിരാടിനെ വിന്യസിച്ചിരുന്നത്. ഗാന്ധികുടുംബത്തിന് അവധി ആഘോഷിക്കാന്‍ ഒരു ദ്വീപില്‍ ഐഎന്‍എസ് വിരാടിനെ ഉപയോഗിച്ചു. രാജീവിന്റെ ഇറ്റലിയില്‍നിന്നുള്ള ബന്ധുക്കളുമുണ്ടായിരുന്നു. ഒരു ഹെലികോപ്റ്ററും ഗാന്ധികുടുംബത്തിനായി വിന്യസിച്ചിരുന്നു. നരേന്ദ്ര മോദി ആരോപിച്ചു. 1987ലാണ് ഐഎന്‍എസ് വിരാട് കമ്മീഷന്‍ ചെയ്തത്. 30 വര്‍ഷത്തെ സേവനത്തിനുശേഷം 2016ല്‍ ഡീകമ്മീഷന്‍ ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍