മമതയ്‌ക്കെതിരായ ബിജെപി നീക്കം നല്ലതിനല്ലെന്ന മുന്നറിയിപ്പുമായി മായാവതി

ലക്‌നോ: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരായ ബിജെപി നീക്കത്തില്‍ വിമര്‍ശനവുമായി ബിഎസ്പി അധ്യക്ഷ മായാവതി. മമതയ്‌ക്കെതിരായ ബിജെപി നീക്കം ആസൂത്രിതമാണ്. 
അമിത്ഷായും സംഘവും കൃത്യമായ പ്ലാനിംഗിലൂടെ മമതയെ ലക്ഷ്യമിടുകയാണെന്നും മായാവതി പറഞ്ഞു. ബിജെപിയുടെ ഇത്തരം നീക്കങ്ങള്‍ അപകടകരമാണെന്നും പ്രധാനമന്ത്രി പദത്തിന് യോജിച്ച രീതിയിലല്ല മോദി പ്രവര്‍ത്തിക്കുന്നതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. ബംഗാളില്‍ എന്തുകൊണ്ടാണ് രാവിലെ മുതല്‍ പ്രചാരണ നിരോധനം ഏര്‍പ്പെടുത്താന്‍ തെര. കമ്മീഷന്‍ തയാറാകാത്തതെന്നും മായാവതി ചോദിച്ചു. മോദി പ്രധാനമന്ത്രി പദത്തിന് ഒരിക്കലും അനുയോജ്യനായിരുന്നില്ലെന്നും കസേര വിട്ടൊഴിയാന്‍ സമയം അടുത്തെന്നും മായാവതി പറഞ്ഞു. അതേസമയം, പശ്ചിമംബംഗാള്‍ വിഷയത്തില്‍ മമതയ്ക്കു പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. കോണ്‍ഗ്രസ്, എസ്പി, ആര്‍ജെഡി, എന്‍സിപി, എഎപി എന്നി പാര്‍ട്ടികളാണ് പിന്തുണ അറിയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍