മോദി സര്‍ക്കാരിനു പ്രചാരണം മാത്രം; പ്രവൃത്തിയില്ല: പ്രിയങ്ക

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖല ലോകത്തിനു തന്നെ മാതൃകയാണെന്ന് ദേവസ്വംസഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആരോഗ്യ ജാഗ്രത 2019 ന്റെ ഭാഗമായുള്ള മഴക്കാല പൂര്‍വ ശൂചീകരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തൊട്ടാകെ നടത്തുന്ന യജ്ഞത്തിലൂടെ മഴക്കാലത്തുണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങള്‍ തടയുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.യജ്ഞത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വിവിധ വകുപ്പുകളുടെയും സന്നദ്ധ യുവജന സംഘടനകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ആരോഗ്യ ഉദ്യോഗസ്ഥര്‍, വെക്റ്റര്‍ കണ്‍ട്രോള്‍ യൂണിറ്റ് ജീവനക്കാര്‍, മാനസികാരോഗ്യ കേന്ദ്രം ജീവനക്കാര്‍, വര്‍ക്കല ശിവഗിരി നഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍, കിംസ് നഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. മാലിന്യ സംസ്‌കരണവും കൊതുക് നിവാരണവുമാണ് പ്രധാനമായും യജ്ഞത്തിലൂടെ നടപ്പാക്കുന്നത്. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ശ്രീകുമാര്‍, പേരൂര്‍ക്കട വാര്‍ഡ് കൗണ്‍സിലര്‍ പി.എസ്.അനില്‍കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. പി പ്രീത, പൊതുജനാരോഗ്യ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി തുടങ്ങിയവര്‍ പങ്കെടുത്തു. രത്‌ലം: മോദി സര്‍ക്കാര്‍ അഞ്ചു വര്‍ഷക്കാലത്ത് പ്രചാരണം മാത്രമേ നടത്തിയിട്ടുള്ളൂ. ഒരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. മോദിയുടെ കഠിനാധ്വാനം (തപസ്യ) പ്രയോഗത്തിനെതിരേ പ്രിയങ്ക ആഞ്ഞടിച്ചു. കഠിനാധ്വനത്തിലൂടെ ധാര്‍ഷ്ട്യം കുറയും. എന്നാല്‍, മോദി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം വര്‍ധിക്കുകയാണ് ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ പവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മോദി അഞ്ചു മിനിറ്റ് പോലും കണ്ടെത്തിയിട്ടില്ല. സാധാരണ രാഷ്ട്രീയക്കാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് യഥാര്‍ഥ വിഷയങ്ങള്‍ പറഞ്ഞാണ്. എന്നാല്‍, വരുന്ന അഞ്ചുവര്‍ഷം അവര്‍ എന്തു ചെയ്യൂം. കഴിഞ്ഞ അഞ്ചു വര്‍ഷം അവര്‍ എന്താണ് ചെയ്തത് പ്രിയങ്ക തെരഞ്ഞെടുപ്പു റാലിയില്‍ ചോദിച്ചു. നോട്ട് നിരോധനം മൂലം വന്‍തോതില്‍ തൊഴില്‍ നഷ്ടമുണ്ടായി. പിഎം കിസാന്‍ യോജന കിസാന്‍ അപമാന്‍ യോജനയാണ്. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി വഴി ആളുകള്‍ക്ക് മാസം 6,000 രൂപ ലഭിക്കും. കിസാന്‍ പദ്ധതി വഴി രണ്ടു രൂപയാണ് ദിവസം ലഭിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍