സിവയെ തട്ടിക്കൊണ്ടുപോകും, ധോണിയോട് കരുതിയിരിക്കണമെന്ന് പ്രീതി സിന്‍ഡ...!

ന്യൂഡല്‍ഹി:ക്രിക്കറ്റ് താരം ധോണിയുടെ മകള്‍ സിവയെ അറിയാത്തവരായി ആരുമുണ്ടാവില്ല. സിവയുടെ കുഞ്ഞു കുറുമ്പുകളും മലയാളത്തില്‍ പാട്ടു പാടിയതൊക്കെ സോഷ്യല്‍ മീഡിയയില്‍ എന്നും വൈറലായിരുന്നു. ധോണിയേക്കാള്‍ ആരാധകര്‍ മകള്‍ക്കുണ്ടെന്നും പറഞ്ഞാലും തെറ്റൊന്നുമില്ല. ഇപ്പോഴിതാ സിവയോടുള്ള ആരാധന തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടിയും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ ഉടമയുമായ പ്രീതി സിന്‍ഡ. ക്യാപ്ടന്‍ കൂളിന്റെ ആരാധികയാണ് താനെന്നും എന്നാല്‍ ആ സ്‌നേഹം ഇപ്പോള്‍ സിവയോടാണെന്നും പ്രീതി സിന്‍ഡ പറഞ്ഞു. പ്രീതി ധോണിക്കൊപ്പമുള്ള ഒരു ചിത്രം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ധോണിയോട് കരുതിയിരിക്കണമെന്നും സിവയെ താന്‍ തട്ടിക്കൊട്ടുപോകുമെന്നും പ്രീതി അതോടൊപ്പം കുറിച്ചു. 2010 ലാണ് ധോണി തന്റെ സഹപാഠിയായിരുന്ന സാക്ഷി സിംഗ് രാവത്തിനെ വിവാഹം കഴിക്കുന്നത്. 2015 ലാണ് സിവ ജനിക്കുന്നത്. സിവയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ സാക്ഷി ആരാധകരുമായി പങ്കുവക്കാറുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍