സിദ്ദു വാക്ക് പാലിക്കണം: 'സിദ്ദു ക്വിറ്റ് പൊളിറ്റിക്‌സ്' മുദ്രാവാക്യവുമായി സോഷ്യല്‍ മീഡിയ

ഡല്‍ഹി: അമിതമായ ആത്മവിശ്വാസവും അതിരുകടന്ന ആവേശവും പലപ്പോഴും പാരയാകാറുണ്ട്. അത്തരത്തില്‍ സ്വയം കുഴിച്ച കുഴിയില്‍ വീണിരിക്കുകയാണ് പഞ്ചാബിലെ മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു. രാഹുല്‍ ഗാന്ധി അമേഠില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയെ തോല്‍പ്പിച്ച് വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും, എങ്ങാനും രാഹുല്‍ തിരഞ്ഞെടുപ്പില്‍ പരാജയം രുചിക്കാനിട വന്നാല്‍ താന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നും കഴിഞ്ഞ ഏപ്രിലില്‍ സിദ്ദു വാക്ക് നല്‍കിയിരുന്നു.എന്‍.ഡി.എയുടെ 13 സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച തുക പോയി എന്നാല്‍ അമേഠിയില്‍ രാഹുലിനെതിരെ വന്‍ ഭൂരിപക്ഷത്തോടെ സ്മൃതി ഇറാനി വിജയിച്ച് കയറിയതോടെ ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ് സിദ്ദു. അമിതാവേശത്തോടെ അന്ന് വാക്കു നല്‍കുന്‌പോള്‍ സിദ്ദു മനസില്‍ പോലും കരുതിക്കാണില്ല രാഹുലിന്റെ ഈ ദയനീയ തോല്‍വി. സിദ്ദു വാക്ക് പാലിച്ച് രാജിവയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ടശറവൗഝൗശജേീഹശശേര െഎന്ന ഹാഷ്ടാഗുമായി ട്വിറ്ററിലൂടെ ധാരാളം ആളുകള്‍ഇതിനോടകം തന്നെ രംഗത്തെത്തിക്കഴിഞ്ഞു. സിദ്ദു വാക്കുപാലിച്ചുകൊണ്ട് രാജിവയ്ക്കുമോയെന്നാണ് സമൂഹമാദ്ധ്യമങ്ങള്‍ ഉറ്റുനോക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍