തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്: സ്‌കൂള്‍ നവീകരണം ജൂണില്‍ തുടങ്ങുവെന്ന് എംഎല്‍എ

നിലമ്പൂര്‍: എറനാട് മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെയും ക്ലാസ്മുറികളും വരാന്തകളും ടൈല്‍ വിരിച്ച് മനോഹരമാക്കുന്ന പദ്ധതി ജൂണ്‍ ആദ്യവാരം ആരംഭിക്കുമെന്ന് പി.കെ.ബഷീര്‍ എംഎല്‍എ അറിയിച്ചു.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മേയ് മാസം 27 വരെ സര്‍ക്കാര്‍ പദ്ധതികളൊന്നും ആരംഭിക്കാന്‍ ആകില്ലെന്ന് ജില്ലാ കളക്ടര്‍ അമിത് മീണ അറിയിച്ചതിനെ തുടര്‍ന്നാണ് പദ്ധതി തുടങ്ങുന്നത് നീട്ടിവച്ചത്. 37 ഗവണ്മെന്റ് സ്‌കൂളും 28 എയ്ഡഡ് സ്‌കൂളുകളുമടക്കം 65 സ്‌കൂളുകളിലായി 690 ക്ലാസ്മുറികളും വരാന്തകളുമാണ് ഈ പദ്ധതിയുടെ ഭാഗമായി ടൈല്‍ വിരിച്ച് ഹൈടെക് ആക്കുന്നത്. 4.41 കോടി രൂപയാണ് പദ്ധതിക്കായ് മാറ്റിവച്ചിട്ടുള്ളത്. എംഎല്‍എ യുടെ ആസ്തിവികസന ഫണ്ടും സ്‌കൂള്‍, മാനേജ്‌മെന്റ്, പിടിഎ, ത്രിതല പഞ്ചായത്തിന്റെയും ഫണ്ടുകള്‍ കൂടാതെ സഹായവുമായി മുന്നോട്ടെത്തിയ പൊതുജനങ്ങളുടെയും പണം ഇതിനായ് വിനിയോഗിക്കും. ഗവണ്‍മെന്റ് കോണ്‍ട്രാക്ട് ഏജന്‍സിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് ഈ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍