ഡീസല്‍ എന്‍ജിനുകള്‍ക്ക് 'ടാറ്റാ'

മുംബൈ: രാജ്യത്ത് 2020 മുതല്‍ ബിഎസ്6 മാനദണ്ഡ മനുസരിച്ചുള്ള വാഹനങ്ങള്‍ പുറത്തിറക്കണമെന്നിരിക്കേ ചെറു വാഹനങ്ങളുടെ ഡീസല്‍ പതിപ്പുകള്‍ ഇറക്കില്ലെന്ന് ടാറ്റാ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. ടാറ്റയുടെ ജനപ്രിയ ഹാ ച്ച്ബാക്ക് മോഡലായ തിയാഗോ, കോംപാക്ട് സെ ഡാന്‍ മോഡലായ ടിഗോര്‍ എന്നിവയുടെ ഡീസല്‍ പതിപ്പുകള്‍ ഇറക്കില്ലെന്നാണ് പ്രഖ്യാപനം. അതേസമയം, സബ് 4മീറ്റര്‍ കോംപാക്ട് എസ്‌യുവിയായ നെക്‌സോ ണിന്റെ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ പിന്‍വലിക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. പെട്രോള്‍ എന്‍ജിനുകളെ അപേക്ഷിച്ച് ഡീസല്‍ എന്‍ജിനുകള്‍ ബിഎസ്6ലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ കൂടുതല്‍ ചെലവ് വരുന്നതാണ് ഡീസല്‍ മോഡലുകള്‍ ഇറക്കാതിരിക്കാന്‍ ടാറ്റ മോട്ടോഴ്‌സിനെ പ്രേരി പ്പിക്കുന്നത്. പുതിയ മലീനീകരണ മാനദണ്ഡങ്ങള്‍ പാലിച്ച് വാഹനങ്ങള്‍ ഇറക്കിയാല്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ തമ്മിലുള്ള വിലവ്യത്യാസം രണ്ടു ലക്ഷം രൂപയോളം വരുമെന്നാണ് ടാറ്റാ മോട്ടോഴ്‌സിന്റെ വിലയിരുത്തല്‍. അതിനാല്‍ത്തന്നെ ചെറുവാഹന സെഗ്‌മെന്റുകളില്‍ ഉപയോക്താക്കള്‍ വില കുറഞ്ഞ വാഹനങ്ങള്‍ വാങ്ങാന്‍ താത്പര്യപ്പെടും. ഇക്കാരണങ്ങള്‍ക്കൊണ്ടാണ് രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മാരുതി സുസുകി ഡീസല്‍ വാഹനങ്ങള്‍ ഇറക്കില്ല എന്ന് പ്രഖ്യാപിച്ചത്. അതേസമയം, വലിയ എസ്‌യുവികളായ ഹെക്‌സ, ഹാരിയര്‍, വിപണിയില്‍ എത്താനിരിക്കുന്ന കാസിനി എന്നിവ ഡീസല്‍ എന്‍ജിനുകളിലും വിപണിയിലുണ്ടാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍