ഐഎഎസ്, ഐപിഎസ് അലോക്കേഷന്‍: ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാമെന്നു സുപ്രീംകോടതി

ന്യൂഡല്‍ഹി: ഐഎഎസ്, ഐപിഎസ് 2018 ബാച്ചിലെ അലോക്കേഷന്‍ റദ്ദാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാമെന്നു സുപ്രീം കോടതി. ഐഎഎസ്, ഐപിഎസ് അലോക്കേഷനു വേണ്ടി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പുതുതായി ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരേയുള്ള ഹര്‍ജി ഇന്നലെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ജസ്റ്റീസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ അവധിക്കാല ബെഞ്ചിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. 2018 ബാച്ചിലുള്ളവര്‍ ഇതിനോടകം പരിശീലനത്തിലാണെന്നും മേയ് 10 മുതല്‍ ജോലിയില്‍ പ്രവേശിച്ചു തുടങ്ങിയെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ ബോധിപ്പിച്ചു. സുതാര്യതയില്ലാതെയാണ് 2018ലെ ഐഎഎസ്, ഐപിഎസ് കേഡര്‍ നിയമനം നടത്തിയതെന്നു ചൂണ്ടിക്കാട്ടി നല്‍കിയ നാലോളം ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റീസുമാരായ വിപിന്‍ സാംഗി, രേഖ പിള്ള എന്നിവരുടെ ബെഞ്ച്, നടപടികള്‍ പുതുതായി നടത്താന്‍ ഉത്തരവിട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍