ബാലുവും നീലുവും വെള്ളിത്തിരയിലേക്ക്

ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഉപ്പും മുളകും എന്ന പരമ്പരയിലെ ബാലുവും നീലുവും വെള്ളിത്തിരയിലെത്തുന്നു. ലൈക്ക എന്ന ചിത്രത്തിലാണ് ബിജു സോപാനവും നിഷാ സാരംഗും ഒന്നിക്കുന്നത്. നവാഗതനായആഷാദ് ശിവരാമനാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. വി.പി.എസ് ആന്റ് സണ്‍സ് മീഡിയായുടെ ബാനറില്‍ ഡോ. ഷംനാദ്, ഡോ. രഞ്ജിത്ത് മണി എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.സുധീഷ്, വിജിലേഷ്, നാസര്‍, ഇന്ദ്രന്‍സ്, പാര്‍വണ, സേതുലക്ഷ്മി, സിബി ജോസ്, ഡോ.തോമസ് മാത്യു, എന്നിവര്‍ അഭിനയിക്കുന്നു.തിരക്കഥ, സംഭാഷണം: പി.മുരളിധരന്‍ ശ്യാം കൃഷ്ണ, ഗാനങ്ങള്‍: ബി.ടി. അനില്‍കുമാര്‍, പി.മുരളീധരന്‍.സംഗീതം: സതീഷ് രാമചന്ദ്രന്‍, ജെമിനി ഉണ്ണികൃഷ്ണന്‍.പി.സുകുമാറാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.പി.ആര്‍.ഒ: വാഴൂര്‍ ജോസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍