യുവാവ് കൊല്ലപ്പെട്ടു

ബംഗളൂരു: പാര്‍ക്കിംഗ് ഫീസിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ബംഗളൂരുവിലെ ഭാരതിനഗറിലാണ് സംഭവം. ഭരണീധരന്‍ (38) എന്നയാളാണ് കൊല്ലപ്പെട്ടത്. ലാവണ്യാ സിനിമാ തീയറ്ററില്‍ ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. ശബരിമല വിഷയത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു
കൊച്ചി: ശബരിമല വിഷയത്തില്‍ നടന്ന പ്രക്ഷോഭങ്ങളുടേയും ഹര്‍ത്താലുകളുടേയും പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്ന മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെയും മുന്‍ പി.എസ്.സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്റെയും ആവശ്യത്തെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു. കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കീഴ് കോടതികളില്‍ സമര്‍പ്പിച്ചതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
325 കേസുകള്‍ ഹരജിക്കാര്‍ക്കെതിരെയുണ്ട്. ഇത് റദ്ദാക്കാനായി ഒരു ഹരജി മാത്രം നല്‍കിയിരിക്കുന്നത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഹരജിക്കാരുടെ ആവശ്യത്തില്‍ ഇപ്പോള്‍ തീരുമാനം എടുക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി തുടര്‍ന്ന് കേസ് വേനലവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റി.യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ജനുവരി രണ്ടിനുണ്ടായ ആക്രമണങ്ങളിലും മൂന്നാം തീയതിയിലെ ഹര്‍ത്താലിനെത്തുടര്‍ന്നുള്ള ആക്രമണങ്ങളിലുമാണ് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി കേസിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തത്. 
ശബരിമല വിഷയത്തില്‍ തങ്ങള്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നും അക്രമ സംഭവങ്ങളില്‍ പങ്കില്ലെന്നുമാണ് ഹരജിക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍