മോദിയെ പേടിച്ച് കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നു: സ്മൃതി ഇറാനി

ബല്ലിയ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനകീയതയില്‍ വിറളി പൂണ്ട കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു സ്മൃതിയുടെ പരാമര്‍ശം. മലിനമായ എസ്പിബിഎസ്പി കൂട്ടുകെട്ടിനെ അകറ്റിനിര്‍ത്തണമെഅഭ്യര്‍ഥിച്ചു.രാഹുല്‍ ഗാന്ധിയുടെ സഹോദരീ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്കു നേരെയും സ്മൃതി വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. വദ്ര കോടതി വരെ എത്തിയെന്നും ഉടന്‍ അഴിക്കുള്ളിലാകുമെന്നും അവര്‍ പറഞ്ഞു. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ജനങ്ങളെ കാണാനെത്തുന്നവര്‍ക്ക് ഇനി ഇറ്റലിക്കു പോകാമെന്നും രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് സ്മൃതി പറഞ്ഞു.എസ്പിബിഎസ്പി മഹാസഖ്യത്തിനു നേരെയും അവര്‍ വിമര്‍ശനമുയര്‍ത്തി. മുമ്പ് ബദ്ധവൈരികളായിരുന്നവര്‍ ഇപ്പോള്‍ കൂട്ടുചേര്‍ന്നു രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും ആ വനിതാ നേതാവ് (മായാവതി) അവരുടെ അപമാനം മറന്നിരിക്കുന്നുവെന്നും സ്മൃതി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍