തിരുവനന്തപുരം- തൃശൂര്‍ സൂപ്പര്‍ഫാസ്റ്റ് ചെയിന്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍

തിരുവനന്തപുരം: തിരുവനന്തപുരം- തൃശൂര്‍ റൂട്ടിലോടുന്ന സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ സമയം ക്രീമീകരിച്ച് ചെയിന്‍ സര്‍വീസുകളാക്കാനുള്ള കെ.എസ്.ആര്‍.ടി.സി തീരുമാനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നടപ്പിലാകും.15 മിനിട്ട് ഇടവേളയില്‍ എന്‍.എച്ച്. വഴിയും എം.സി. റോഡ് വഴിയും ക്രമീകരിച്ചാണ് ഈ സര്‍വീസുകള്‍ ആരംഭിക്കുന്നത്. സൂപ്പര്‍ഫാസ്റ്റ് ചെയിന്‍ സര്‍വീസ് ഇത് ആദ്യമാണ്. തിരുവനന്തപുരം തൃശൂര്‍ റൂട്ടില്‍ ഇരു ദിശകളിലേക്കും എല്ലാ 15 മിനിറ്റിലും 24 മണിക്കൂറും ലഭ്യമാകുന്ന വിധത്തില്‍ സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ ഉണ്ടായിരിക്കും. ജനപ്രിയമായിരുന്ന പല സര്‍വീസുകളുടെയും സമയക്രമം പരമാവധി സംരക്ഷിച്ചു കൊണ്ടാണ് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ദീര്‍ഘദൂര യാത്രക്കാരുള്ള തിരുവനന്തപുരം തൃശൂര്‍ റൂട്ടില്‍ കൃത്യമായ ഇടവേളകളില്‍ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ ലഭ്യമാകുന്നത് രാത്രികാലങ്ങളില്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വളരെയധികം സഹായകമാകുമെന്നാണ് കരുതുന്നത് എന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി എം. പി. ദിനേശ് പറഞ്ഞു.ഒരേസമയം തന്നെ മൂന്ന് നാല് ബസുകള്‍ ഒരുമിച്ച് കടന്നുപോകുന്നതും തുടര്‍ന്ന് മണിക്കൂറുകളോളം സര്‍വീസുകള്‍ ലഭ്യമല്ലാതിരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഈ തീരുമാനമെന്നാണ് വാര്‍ത്താകുറിപ്പില്‍ പറയുന്നത്. സര്‍വീസ് കാര്യക്ഷമാക്കുന്നതിന് പ്രധാനപ്പെട്ട ഡിപ്പോകളില്‍ 24 മണിക്കൂറും ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.സംശയങ്ങള്‍ക്ക്: ഫോണ്‍ 7025041205, 8129562972 വാട്‌സ് ആപ്പ് നമ്പര്‍: 8129562972 കണ്‍ട്രോള്‍ റൂം : 04712463799, 9447071021 സീറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ www.online.keralàrtc.com

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍