മീണയെ പിന്തുണച്ച് പിണറായി

 തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തെരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളുമുണ്ട്. അത് അനുസരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നാണ് കരുതുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അവരുടേതായ അഭിപ്രായം ഉണ്ടാകാം. അതിലേക്ക് കടക്കുന്നില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍