കെണിയില്‍ വീഴരുത്: ഗൗതം ഗംഭീറിനോട് അഅനുപം ഖേര്‍

മുംബയ്: സോഷ്യല്‍ മീഡിയ ഉപയോഗത്തിലൂടെ കെണിയില്‍ വീഴരുതെന്ന് ബി.ജെ.പി. എം.പി. ഗൗതം ഗംഭീറിനെ ഉപദേശിച്ച് ബോളിവുഡ് നടനും ബി.ജെ.പി. അനുകൂലിയുമായ അനുപം ഖേര്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ മുസ്ലിം യുവാവിന് നേരെ നടന്ന വര്‍ഗ്ഗീയ ആക്രമണത്തിനെ വിമര്‍ശിച്ചുകൊണ്ട് ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു അനുപം ഖേറിന്റെ ഉപദേശം. തിരഞ്ഞെടുപ്പില്‍ വിജയം നേടിയ ഗംഭീറിന് തന്റെ അഭിനന്ദനം അറിയിക്കുകയായിരുന്നു ഖേര്‍. പ്രിയപ്പെട്ട ഗൗതം ഗംഭീര്‍, വിജയാശംസകള്‍. അഎന്ന നിലയില്‍ ഞാന്‍ താങ്കളുടെ വിജയത്തില്‍ ഏറെ സന്തോഷിക്കുന്നു. എന്നില്‍ നിന്നും താങ്കള്‍ ഉപദേശം പ്രതീക്ഷിക്കുന്നില്ല എന്നറിയാം. എങ്കിലും പറയട്ടെ. സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനായി കെണിയില്‍ വീഴരുത്. താങ്കള്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് സംസാരിക്കേണ്ടത്. വാക്കുകളിലൂടെയല്ല.' അനുപം ഖേര്‍ ട്വീറ്റ് ചെയ്തു.മെയ് 25നാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ വെച്ച് ഒരുകൂട്ടം ആള്‍ക്കാര്‍ ഒരു മുസ്ലിം യുവാവിനെ ആക്രമിച്ചത്. ഇവര്‍ ഇയാളുടെ തൊപ്പി വലിച്ചെറിയുകയും, മര്‍ദ്ദിക്കുകയും 'ജയ് ശ്രീരാം' എന്ന് വിളിച്ചുപറയാന്‍ ഇയാളോട് ആക്രോശിക്കുകയും ചെയ്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍