വിജയ് സൂപ്പര്‍ നടനുമാണ് സൂപ്പര്‍ താരവുമാണ്': സിദ്ധിഖിന് മറുപടിയുമായി ഹരീഷ് പേരടി

തമിഴ് സൂപ്പര്‍താരം വിജയ്‌യെ വിമര്‍ശിച്ച സിദ്ധിഖിന് മറുപടിയുമായി ഹരീഷ് പേരടി. വിജയ് സൂപ്പര്‍സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ലെന്നാണ് ഒരു അഭിമുഖത്തിനിടെ സിദ്ധിഖ് പറഞ്ഞത്. ഇതിനു മറുപടിയുമായാണ് ഹരീഷ് രംഗത്തെത്തിയത്. 'ഒരുപാട് കാലം കപ്പയും ചോറും മാത്രം കഴിച്ച് ശീലിച്ചവര്‍ക്ക് ഇഡ്‌ലീയും സാമ്പാറും, ബിരിയാണിയും ഒക്കെ സുപ്പര്‍ ഭക്ഷണങ്ങളാണ്. പക്ഷെ നല്ല ഭക്ഷണങ്ങളല്ലാ എന്ന് പറയുന്നത് ഭക്ഷണങ്ങളുടെ പ്രശനമല്ലാ. അവനവന്റെ ആസ്വാദനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്'. 'സ്വന്തം അനുഭവത്തില്‍ പറയട്ടെ ഈ മനുഷ്യന്‍. സൂപ്പര്‍ നടനുമാണ് സൂപ്പര്‍ താരവുമാണ്. സഹജീവികളോട് കരുണയുള്ള, ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പര്‍ മനുഷ്യനുമാണ്'. ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍