നിരോധനം കൊണ്ടുമാത്രം ലഹരി ഉപയോഗം കുറയ്ക്കാനാവില്ല: ഋഷിരാജ് സിംഗ്

മലപ്പുറം: നിരോധനം കൊണ്ട് മാത്രം ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം കുറയ്ക്കാനാവില്ലെന്നും ലഹരി ഉപയോഗിക്കില്ലെന്ന് ഓരോ വ്യക്തിയും സ്വയം തീരുമാനിക്കുകയാണ് വേണ്ടതെന്നും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. അന്താരാഷ്ട്ര പുകയില വിരുദ്ധ വാരാചരണവും വിമുക്തി ലഹരിമോചന ചികിത്സ ആശയ സമന്വയവും മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നര വര്‍ഷത്തിനിടെ നിരോധിക്കപ്പെട്ട 1500 ടണ്‍ പുകയില ഉത്പന്നങ്ങളാണ് എക്‌സൈസ് വകുപ്പ് നശിപ്പിച്ചത്. എത്ര പിടിച്ചാലും ഉപയോഗം കുറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 
മലപ്പുറം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച്.ജമീല അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എസ്.സലിം, നഗരസഭാ കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, പാര്‍വതിക്കുട്ടി, കെ.കെ. മുസ്തഫ, പ്രീതാകുമാരി, മജീദ് ഉരുണിയന്‍, വത്സല, ഡപ്യൂട്ടി ഡിഎംഒ ഡോ.അഫ്‌സല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികളിലെ ലഹരി ഉപയോഗത്തെക്കുറിച്ചും പരിഹാരമാര്‍ഗങ്ങളെക്കുറിച്ചും ഫിലിപ്പ് മമ്പാട് ക്ലാസെടുത്തു. എക്‌സൈസ്, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യനീതി വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍