എംസിഐയില്‍ സമ്മര്‍ദം ചെലുത്തും: മന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം: ഇടുക്കി ഗവ. മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ 2019 20 അധ്യയന വര്‍ഷം 50 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സാധ്യമാക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിയമസഭയില്‍ അറിയിച്ചു. റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം 2014 ജൂലൈ 15ന് 50 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് അനുമതി നല്‍കുകയും രണ്ട് അധ്യയന വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികള്‍ എംബിബിഎസ് പഠനം നടത്തുകയും ചെയ്തിരുന്നു. ജില്ലാ ആശുപത്രിയുടെ സൗകര്യങ്ങള്‍ വിനിയോഗിച്ചാണ് അധ്യയനം ആരംഭിച്ചത്. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് അക്കാദമിക് ബ്ലോക്ക്, ആശുപത്രി കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കല്‍, ലാബ്, ലൈബ്രറി ഇതര സൗകര്യങ്ങള്‍ നിര്‍മിക്കുന്നതിന് തുക അനുവദിച്ചിരുന്നെങ്കിലും നിര്‍മാണ പൂര്‍ത്തീകരണത്തില്‍ കാലതാമസം നേരിട്ടതോടെ 2016 ല്‍ സൗകര്യങ്ങളുടെ അഭാവം കാണിച്ച് നിലവിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ സംസ്ഥാനത്തെ ഇതര മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. പഴയ ആശുപത്രി ബ്ലോക്കിനോട് ചേര്‍ന്ന് 225 കിടക്കകള്‍ സജ്ജീകരിക്കാന്‍ പാകത്തിന് വാര്‍ഡുകള്‍ വിപുലപ്പെടുത്തുകയും ലക്ചറര്‍ ഹാള്‍, ഒന്നാംഘട്ട അക്കാദമിക് ബ്ലോക്ക് എന്നിവയുടെ നിര്‍മാണവും പഴയ ആശുപത്രി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും പൂര്‍ത്തീകരിക്കുകയും ആശുപത്രി സമുച്ചയത്തിന്റെ ഒന്നാം ബ്ലോക്കിന്റെ പണി അന്തിമഘട്ടത്തിലാവുകയും ചെയ്തിട്ടുണ്ട്. റെസിഡന്‍ഷ്യല്‍ കോട്ടേജിന്റെയും ഹോസ്റ്റലുകളുടേയും ആശുപത്രി സമുച്ചയങ്ങളുടേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 126.5 കോടി രൂപയുടെ ഭരണാനുമതി നല്‍കി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയുമാണ്. 
മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനും എംസിഐയുടെ അംഗീകാരം നേടിയെടുക്കുന്നതിനുമായി ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയതായും മെഡിക്കല്‍ കൗണ്‍സില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള പോരായ്മകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് സൗകര്യങ്ങളേര്‍പ്പെടുത്തുമെന്ന് അറിയിച്ച് മെഡിക്കല്‍ കൗണ്‍സിലിന് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് അണ്ടര്‍ടേക്കിംഗ് സമര്‍പ്പിച്ചതായും മന്ത്രി പറഞ്ഞു.തിരുവനന്തപുരം: ഇടുക്കി ഗവ. മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ 2019 20 അധ്യയന വര്‍ഷം 50 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സാധ്യമാക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിയമസഭയില്‍ അറിയിച്ചു. റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം 2014 ജൂലൈ 15ന് 50 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് അനുമതി നല്‍കുകയും രണ്ട് അധ്യയന വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികള്‍ എംബിബിഎസ് പഠനം നടത്തുകയും ചെയ്തിരുന്നു. ജില്ലാ ആശുപത്രിയുടെ സൗകര്യങ്ങള്‍ വിനിയോഗിച്ചാണ് അധ്യയനം ആരംഭിച്ചത്. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് അക്കാദമിക് ബ്ലോക്ക്, ആശുപത്രി കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കല്‍, ലാബ്, ലൈബ്രറി ഇതര സൗകര്യങ്ങള്‍ നിര്‍മിക്കുന്നതിന് തുക അനുവദിച്ചിരുന്നെങ്കിലും നിര്‍മാണ പൂര്‍ത്തീകരണത്തില്‍ കാലതാമസം നേരിട്ടതോടെ 2016 ല്‍ സൗകര്യങ്ങളുടെ അഭാവം കാണിച്ച് നിലവിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ സംസ്ഥാനത്തെ ഇതര മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. പഴയ ആശുപത്രി ബ്ലോക്കിനോട് ചേര്‍ന്ന് 225 കിടക്കകള്‍ സജ്ജീകരിക്കാന്‍ പാകത്തിന് വാര്‍ഡുകള്‍ വിപുലപ്പെടുത്തുകയും ലക്ചറര്‍ ഹാള്‍, ഒന്നാംഘട്ട അക്കാദമിക് ബ്ലോക്ക് എന്നിവയുടെ നിര്‍മാണവും പഴയ ആശുപത്രി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും പൂര്‍ത്തീകരിക്കുകയും ആശുപത്രി സമുച്ചയത്തിന്റെ ഒന്നാം ബ്ലോക്കിന്റെ പണി അന്തിമഘട്ടത്തിലാവുകയും ചെയ്തിട്ടുണ്ട്. റെസിഡന്‍ഷ്യല്‍ കോട്ടേജിന്റെയും ഹോസ്റ്റലുകളുടേയും ആശുപത്രി സമുച്ചയങ്ങളുടേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 126.5 കോടി രൂപയുടെ ഭരണാനുമതി നല്‍കി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയുമാണ്. മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനും എംസിഐയുടെ അംഗീകാരം നേടിയെടുക്കുന്നതിനുമായി ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയതായും മെഡിക്കല്‍ കൗണ്‍സില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള പോരായ്മകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് സൗകര്യങ്ങളേര്‍പ്പെടുത്തുമെന്ന് അറിയിച്ച് മെഡിക്കല്‍ കൗണ്‍സിലിന് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് അണ്ടര്‍ടേക്കിംഗ് സമര്‍പ്പിച്ചതായും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍