വ്യോമപാത ലംഘിച്ച ജോര്‍ജിയന്‍ വിമാനം വ്യോമസേന തടഞ്ഞു

ന്യൂഡല്‍ഹി: വ്യോമപാത ലംഘിച്ചതിനെത്തുടര്‍ന്ന് പാക്കിസ്ഥാനിലെ കറാച്ചിയില്‍നിന്നു ഡല്‍ഹിയിലേക്കു വന്ന എഎന്‍12 ജോര്‍ജിയന്‍ വിമാനം വ്യോമസേന യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് തടഞ്ഞു. തുടര്‍ന്ന് ജയ്പുരില്‍ ഇറക്കിയ വിമാനത്തിന്റെ പൈലറ്റിനെയും മറ്റു ജീവനക്കാരെയും വ്യോമസേന കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു. അന്വേഷണത്തില്‍ സംശയകരമായ ഒന്നും കണ്ടെത്തിയില്ലെന്നും വിമാനം വിട്ടയച്ചുവെന്നും ജയ്പുര്‍ അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ലക്ഷ്മണ്‍ ഗൗഡ് പറഞ്ഞു. ജോര്‍ജിയന്‍ വിമാനം വടക്കന്‍ ഗുജറാത്തില്‍വച്ചാണു വ്യോമപാത ലംഘിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ വ്യോമസേനയുടെ രണ്ടു സുഖോയ് 30 യുദ്ധവിമാനങ്ങള്‍ ജോര്‍ജിയന്‍ വിമാനത്തെ പിന്തുടരുകയും ജയ്പുര്‍ വിമാനത്താവളത്തില്‍ ഇറക്കാന്‍ നിര്‍ദേശം നല്കുകയുമായിരുന്നു. ജോര്‍ജിയയിലെ തിബിലിസിയില്‍നിന്നാണു വിമാനം യാത്ര ആരംഭിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍