കോണ്‍ഗ്രസില്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ രണ്ടു ബാറ്റ്‌സ്മാന്‍മാര്‍: മോദി

 ദേവ്ഗഡ് (ജാര്‍ഖണ്ഡ്): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ രണ്ടു ബാറ്റ്‌സമാന്‍മാരുടെ മേല്‍ ഉത്തരവാദിത്വം കെട്ടിവയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് മോശം പരാമര്‍ശം കാഴ്ചവച്ചാല്‍ ഉത്തരവാദിത്വം മണിശങ്കര്‍ അയ്യര്‍ക്കും സാം പിത്രോദയ്ക്കുമായിരിക്കും. ഒരാള്‍ 1984 ലെ സിക്ക് വിരുദ്ധ കലാപത്തെക്കുറിച്ച് സംഭവിച്ചത് സംഭവിച്ചു എന്നു പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ അപമാനിച്ചതിനു ശേഷം തിരശീലയ്ക്കു പിന്നിലായിരുന്ന ആള്‍ വീണ്ടും എന്നെ അപമാനിച്ചു പ്രധാനമന്ത്രി മോദി പറഞ്ഞു. സാംപിത്രോദയുടെ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. മണിശങ്കര്‍ അയ്യര്‍ ഒരു ലേഖനത്തില്‍ മോദിയെ നീചന്‍ എന്നു വിശേഷിപ്പിച്ചിരുന്നു. മേയ് 23 ന് എന്തു സംഭവിക്കും എന്നതിനുള്ള ഉദാഹരണമാണിത്. കോണ്‍ഗ്രസിന് എല്ലാം മനസിലായിട്ടുണ്ട്. ഫലത്തിനായി അവര്‍ തയാറെടുക്കുകയാണ്. ബിജെപി സഖ്യം വിജയിച്ചാല്‍, അവര്‍ എന്താണ് ചെയ്യുക എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. പരാജയം ഏതെങ്കിലും നേതാവിന്റെ തലയില്‍ കെട്ടിവയ്ക്കും മോദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍