മമത ബാനര്‍ജി ജനാധിപത്യത്തെ കശാപ്പ് ചെയ്തു: പി.എസ്. ശ്രീധരന്‍പിള്ള

 കോഴിക്കോട്: പശ്ചിമബംഗാളില്‍ മമത ബാനര്‍ജി ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. നിയമവ്യവസ്ഥയെയും നീതിന്യായ സംവിധാനത്തെയും അവര്‍ വെല്ലുവിളിക്കുകയാണ്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുടെ റാലിക്കു നേരെ കൊല്‍ക്കത്തയിലുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് നടത്തിയ വായമൂടിക്കെട്ടിയുള്ള ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ ധര്‍ണയില്‍ ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ്ബാബു, ബിജെപി ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സമിതിഅംഗങ്ങള്‍, ജില്ലാ മണ്ഡലം ഭാരവാഹികള്‍, മോര്‍ച്ച ഭാരവാഹികള്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍