എണ്ണത്തില്‍ തര്‍ക്കമുണ്ടായാല്‍ വിജയിയെ വിവിപാറ്റ് തീരുമാനിക്കും, നിര്‍ദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: വോട്ടെണ്ണുന്നതിനിടെ വോട്ടിംഗ് യന്ത്രവും തമ്മില്‍ പൊരുത്തക്കേട് വരികയാണെങ്കില്‍ വിവിപാറ്റിലെ ഫലമാകും അന്തിമമായി തിരഞ്ഞെടുക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പു ചട്ടത്തിലെ 56 ഡി (4) (ബി) , 60 വകുപ്പുകള്‍ പ്രകാരമാണു നട പടി. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ എല്ലാ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫി സര്‍മാര്‍ക്കും അയച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. ഇത് ആദ്യമായാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിവിപാറ്റ് ഉപയോഗിക്കുന്നത്. നേരത്തെ നിയമസഭ തിരഞ്ഞെടുപ്പിലാണ് വിവിപാറ്റ് ഉപയോഗിച്ചത്. വോട്ടിങ് യന്ത്രത്തിലെ (ഇ.വി.എം) കണ്‍ട്രോണ്‍ യുണിറ്റില്‍ കാണുന്ന ഫലവും വിവിപാറ്റ് യന്ത്രത്തിലെ വോട്ട് രസീതുകളുടെ എണ്ണവും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെങ്കില്‍, വി വിപാറ്റ് യന്ത്രത്തിലെ രസീതുകള്‍ വീണ്ടും എണ്ണും. മുമ്പുളള എണ്ണവുമായി പൊരുത്തപ്പെടുന്ന മുറയ്ക്ക് അതായിരിക്കും അന്തിമ ഫലമായി സ്വീകരിക്കുകയെന്ന് കമ്മിഷന്‍ വ്യക്തമാക്കി. ഇ.വി.എമ്മിലെയും വിവിപാറ്റിലെയും വോട്ടുകളുടെ എണ്ണം തമ്മില്‍ ഒത്തുപോകാത്ത സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നും കമ്മിഷന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍