ഇന്ത്യ സെമിയിലെത്തും: സച്ചിന്‍

മുംബൈ: പന്ത്രണ്ടാമത് ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ എത്തുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇന്ത്യക്കൊപ്പം ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവയും സെമിയിലെത്തും. സെമിയിലെ നാലാമത് ടീമാകാന്‍ പാക്കിസ്ഥാനും ന്യൂസിലന്‍ഡും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുമെന്നും സച്ചിന്‍ പറഞ്ഞു. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവയ്ക്ക് സച്ചിന്‍ സാധ്യത കല്‍പ്പിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ വിലക്കിനുശേഷം തിരിച്ചെത്തിയത് ഓസ്‌ട്രേലിയന്‍ ടീമിന് ഉത്തേജകദായകമാണെന്നും സച്ചിന്‍ പറഞ്ഞു. എം.എസ്. ധോണി ഫാക്ടറാണ് ഇന്ത്യയുടെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍