ഇക്കാര്‍ഡിയില്ലാതെ അര്‍ജന്റീന

ബ്രസീലില്‍ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റി നുള്ള അര്‍ജന്റീനയുടെ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസി, പൗളോ ഡൈബാല, സെര്‍ജിയോ അഗ്വെയ്‌റോ തുടങ്ങിയവര്‍ ടീമില്‍ ഇടംപിടിച്ചപ്പോള്‍ ഇന്റര്‍മിലാന്റെ മൗറോ ഇക്കാര്‍ഡി പുറത്തായി. ഇത്തവണത്തെ ക്ലബ് പോരാട്ടത്തില്‍ മോശം പ്രകടനമായിരുന്നതാണ് ഇക്കാര്‍ഡിക്കു തിരിച്ചടിയായത്. പ്രതിരോധത്തില്‍ ഗബ്രിയേല്‍ മെര്‍ക്കാഡോയ്ക്ക് പകരം മില്‍ട്ടണ്‍ കാസ്‌കോയെ ഉള്‍പ്പെടുത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ സെര്‍ജിയോ റൊമേറോ, മാര്‍ക്കസ് റോജോ എന്നിവര്‍ക്കും ഇത്തവണ കോപ്പ അമേരിക്ക ടീമില്‍ ഇടം പിടിക്കാനായില്ല. ഗ്രൂപ്പ് ബിയില്‍ കൊളംബിയ, പരാഗ്വെ, ഖത്തര്‍ എന്നിവയാണ് അര്‍ജന്റീനയ്‌ക്കൊപ്പമുള്ളത്. ജൂണ്‍ 15നാണ് കോപ്പ അമേരിക്കയുടെ കിക്കോഫ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍