മുഖ്യമന്ത്രി നെതര്‍ലാന്‍ഡ്‌സില്‍;യൂറോപ്യന്‍ പര്യടനം തുടങ്ങി

ആംസ്റ്റര്‍ഡാം: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് പര്യടനം ആരംഭിച്ചു. നാലു രാഷ്ട്രങ്ങളിലായുള്ള മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനം നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനത്തോടെയാണ് തുടക്കം കുറിച്ചത്. നെതര്‍ലന്‍ഡ്‌സില്‍ എത്തിയ വിവരം മുഖ്യമന്ത്രി തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഐടി മേഖലയിലെ കൂട്ടായ്മയായ ടിഎന്‍ഒവിന്റെ പ്രതിനിധികളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. പ്രളയദുരന്തം നേരിടുന്നതിന് നെതര്‍ലന്‍ഡ്‌സ് നടപ്പാക്കിയ മാതൃകാ പ്രദേശവും സന്ദര്‍ശിക്കും. വെള്ളിയാഴ്ച റോട്ടര്‍ഡാം തുറമുഖം, വാഗ്‌നിയന്‍ സര്‍വകലാശാല എന്നിവയും സന്ദര്‍ശിക്കും. നെതര്‍ലന്‍ഡ്‌സിലെ മലയാളി കൂട്ടായ്മയുമായും ചര്‍ച്ചയുണ്ടാകും.മെയ് 13ന് ജനീവയില്‍ നടക്കുന്ന ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കും. സ്വിറ്റ്‌സര്‍ലന്‍ഡില്‍ പ്രവാസി ഇന്ത്യക്കാരെയും കാണും. മേയ് 16ന് പാരീസ് സന്ദര്‍ശിക്കും. 17ന് ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ മസാലബോണ്ട് ലോഞ്ചിംഗിലും പങ്കെടുക്കും. യൂറോപ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി 20നാണ് മുഖ്യമന്ത്രി തിരിച്ചെത്തുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍