ദുബൈയുടെ കെട്ടുറപ്പിന് ഇന്ത്യന്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് വലുതെന്ന് സുരക്ഷാ മേധാവി

ദുബൈ:ദുബൈയില്‍ നിയമം പാലിക്കുന്ന സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ മലയാള മാധ്യമങ്ങള്‍ വഹിച്ച പങ്ക് വലുതാണെന്ന് ദുബൈ പൊലീസിന്റെ സുരക്ഷാവിഭാഗം മേധാവി. ജുമൈറ പൊലീസ് ആസ്ഥാനത്ത് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല സന്ദര്‍ഭങ്ങളിലും മലയാള മാധ്യമങ്ങള്‍ ദുബൈയുടെ കെട്ടുറപ്പിന് ഉണര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രൊട്ടക്ടീവ് സെക്യൂരിറ്റി ആന്‍ഡ് എമര്‍ജന്‍സി വിഭാഗം മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല അലി അബ്ദുല്ല അല്‍ ഗൈതി പറഞ്ഞു. ദുബൈ പോലീസ് സംഘടിപ്പിച്ച രാജ്യാന്തര അഭ്യാസ മത്സരങ്ങള്‍ അടക്കം വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിലും ഇന്ത്യന്‍ മാധ്യമങ്ങളുടെ പങ്ക് അദ്ദേഹം എടുത്തു പറഞ്ഞു. ദുബൈയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരെ മേജര്‍ ജനറല്‍ പ്രശംസാ പത്രം നല്‍കി ആദരിച്ചു. മീഡിയാ വണ്‍ ചാനലിനു വേണ്ടി മിഡില്‍ ഈസ്റ്റ് ഓപറേഷന്‍ ഹെഡ് എം.സി.എ നാസര്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മീഡിയ മാനേജര്‍ ഹദീല, സാമൂഹിക പ്രവര്‍ത്തകന്‍ നന്തി നാസര്‍ എന്നിവരും സന്നിഹിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍