കേന്ദ്രവും ബിജെപിയും കേരളത്തിന്റെ വികസനം തടയുന്നു: മുഖ്യമന്ത്രി

 തിരുവനന്തപുരം: കേരളത്തിന്റെ വികസനം തടയുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും സ്വീകരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളയുടേത് സാഡിസ്റ്റ് സമീപനമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ദേശീയപാതാ വികസനത്തില്‍നിന്നു കേരളത്തെ ഒഴിവാക്കിയതിനേക്കുറിച്ചു പരാമര്‍ശിച്ചപ്പോഴാണ് കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരേ മുഖ്യമന്ത്രി അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. കേരളത്തിലെ ദേശീയപാതാ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയപ്പോഴാണ് മുന്തിയ പരിഗണനാ പട്ടികയില്‍നിന്നു കേരളത്തിലെ ദേശീയപാതയെ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. അടുത്ത രണ്ടു വര്‍ഷത്തേക്ക് തുടര്‍നടപടികള്‍ അസാധ്യമാക്കുന്ന തരത്തിലാണ് ദേശീയപാതാ അഥോറിറ്റിയുടെ പുതിയ തീരുമാനം. ഇടതു സര്‍ക്കാരിന്റെ അവശേഷിക്കുന്ന കാലയളവില്‍ ഈ പദ്ധതി പൂര്‍ത്തിയാകരുതെന്ന താത്പര്യത്തോടെയാണ് പുതിയ തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍