അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ് കുടുംബപ്രശ്‌നമെന്ന് ആത്മഹത്യാ കുറിപ്പ്

തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. കുടുംബപ്രശ്‌നം മൂലമാണ് ആത്മഹത്യയെന്നാണ് അമ്മ ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും കുറിപ്പില്‍ പറയുന്നത്. മരണത്തിന് ഉത്തരവാദികള്‍ ഭര്‍ത്താവും കുടുംബവുമാണെന്ന് കുറിപ്പില്‍ പറയുന്നു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതിന് പിന്നാലെ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനും ഭര്‍തൃമാതാവ് കൃഷ്ണമ്മയും സഹോദരിയും സഹോദരി ഭര്‍ത്താവും പോലീസ് കസ്റ്റഡിയിലായി.ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്നാണ് ലേഖയും വൈഷ്ണവിയും തീകൊളുത്തി മരിച്ചതെന്ന ആരോപണം നിലനില്‍ക്കെയാണ് വഴിത്തിരിവ്.ആത്മഹത്യ ചെയ്തമുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ്.കത്തിന്റെ ഒരു ഭാഗം തീപിടിത്തത്തില്‍ നശിച്ചു.വസ്തു തര്‍ക്കവും കുടുംബ പ്രശ്‌നങ്ങളും ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് സൂചന.ചന്ദ്രന്‍,അമ്മ കൃഷ്ണമ്മ, ബന്ധുക്കള്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചതായും തന്നെയും മകളെയും കൃഷ്ണമ്മ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.ചന്ദ്രന്‍ വേറെ വിവാഹത്തിനു ശ്രമിച്ചെന്നും ലേഖയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.വീട്ടില്‍ മന്ത്രവാദം നടത്താറുണ്ട്.തന്നെയും മകളെ യും അപവാദം പറഞ്ഞു പരത്താന്‍ ശ്രമിച്ചു.ബാങ്ക് ജപ്തി നോട്ടീസ് കിട്ടിയിട്ടും ഭര്‍ത്താവ് അന്വേഷിച്ചിട്ടില്ല.വസ്തു വില്‍ക്കാന്‍ കൃഷ്ണമ്മ തടസ്സം നിന്നതായി കുറിപ്പില്‍ പറയുന്നു.അതിനിടെ ഇന്ന് രാവിലെ കനറാ ബാങ്ക് തിരുവനന്തപുരം റീജ്യണല്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു.പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.ബാങ്കിന് നേരെ അതിക്രമം ഉണ്ടായി 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍