എന്‍സിപി- കോണ്‍ഗ്രസ് ലയന നീക്കമെന്ന് അഭ്യൂഹം

ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ കോണ്‍ഗ്രസ് എന്‍സിപി ലയനത്തിന് നീക്കം നടക്കുന്നതായി സൂചന. ഇതിന്റെ ഭാഗമായാണ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയതെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ സ്ഥാനം നേടിയെടുക്കുന്നതിന് വേണ്ടിയാണ് ലയന നീക്കം എന്നാണ് അറിയുന്നത്. അധ്യക്ഷ പദവിയില്‍ നിന്നും രാജ്യസന്നദ്ധത അറിയിച്ച ശേഷം രാഹുല്‍ കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ തയാറായിരുന്നില്ല. ഇതിനിടെയാണ് ശരദ് പവാറുമായുള്ള കൂടിക്കാഴ്ച.വ്യാഴാഴ്ച പവാറിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ച ഒരു മണിക്കൂര്‍ നീണ്ടു. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു തുടരാന്‍ രാഹുലിനോട് പവാര്‍ ആവശ്യപ്പെട്ടതായി അറിയുന്നു. അതേസമയം, ലയന കാര്യം സംബന്ധിച്ച് പാര്‍ട്ടി നേതാക്കള്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍