ഈന്തപ്പഴ വിപണി സജീവം

കോഴിക്കോട്: റംസാന്‍മാസം ആരംഭിച്ചതോടെ ഈന്തപ്പഴവിപണിയും സജീവമായി.നോമ്പുതുറയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഈന്തപ്പഴത്തിന് ആവശ്യക്കാരെറെയാണ്.വിശ്വാസത്തോടൊപ്പം പോഷകമൂല്യങ്ങളാലും സമ്പുഷ്ഠമായതിനാല്‍ ഇതിനോടുള്ള പ്രിയം കൂടുന്നു.ഈ റംസാന്‍ മാസത്തില്‍ അന്‍പതോളം ഇനം ഈന്തപ്പഴമാണ് വിപണി കീഴടക്കാന്‍ എത്തിയിരിക്കുന്നത്.എന്നും താരം ഗുണങ്ങളാല്‍ സമ്പുഷ്ഠമായ അജ്‌വ തന്നെയാണ്.മദീനയില്‍ നിന്നുളള അജ്‌വയ്ക്ക് മതപരമായ പ്രാധാന്യവും കൂടിയുണ്ട്.വിപണിയില്‍ ലഭ്യമാവുന്നതില്‍ ഏറ്റവും കൂടുതല്‍ വിലയും അജ്‌വക്കാണ്.കിലോയ്ക്ക് 2500 രൂപയാണ് വില. 'വിശുദ്ധ അജ്‌വക്ക്'വില കൂടുതലാണെങ്കിലും ആവശ്യക്കാരെറെയാണ്.അജ്‌വ ഏറ്റവും കുടുതല്‍ ഇന്ത്യയിലേക്ക് എത്തുന്നത് സൗദി അറേബ്യയില്‍ നിന്നാണ്.''ഈന്തപ്പഴത്തിന്റെ ഒരു ചീന്തുകൊണ്ടെങ്കിലും മറ്റുഉളവന്റെ വിശപ്പകറ്റണമെന്നാണ്''പ്രവാചകന്‍ മുഹമ്മദ് നബി പറഞ്ഞിരിക്കുന്നത്.ഏറ്റവും കൂടുതലായി ഈന്തപ്പഴം ഇന്ത്യയിലേക്ക് എത്തുന്നത് ഇറാന്‍,ഇറാഖ്,സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നാണ്.100 രൂപയില്‍ തുടങ്ങി 2500 വരെ നീളുന്നു വിപണിയില്‍ ഇതിന്റെ വില.എന്നാല്‍ വില എത്ര കുടുതലാണെങ്കിലും ഈന്തപ്പഴവില്‍പ്പനയെ ബാധിക്കാറില്ല.അജ്‌വ കഴിഞ്ഞാല്‍,ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നത് മജ്ദൂര്‍ ജോര്‍ദന്‍,മബ്രൂമ് എന്നിവയാണ്.ഈന്തപ്പഴത്തില്‍ ഏറ്റവും മ്യദുലമായതാണ് സുക്രി അല്‍ ക്വസിം റോത്താബ്.കുടാതെ മജ്ദൂള്‍,അബീര്‍, സിഗായി,ഗാലക്‌സി, ലുബാന,ദുഹെയ്‌നി ,സഫാരി, ഖാലാസ്,അല്‍ ക്വസിം,ഇറാഖി,സെല്ലജ്,ഹാദി,ബുരാമി,ദുഗ്‌ലത്ത് നൂര്‍ റോത്താബ്,ബാര്‍നി തുടങ്ങിയവയും വിപണിയില്‍ സുലഭമാണ്.സ്ഥല പേരുകളില്‍ തുടങ്ങി ചരിത്രത്തില്‍ ചെന്ന് ചേരും പല പേരുകളും. ഊര്‍ജ്ജത്തിന്റെ തല്‍ക്ഷണ ഉറവിടമാണ് ഈന്തപ്പഴം.വിറ്റാമിന്‍,പ്രോട്ടീന്‍,നാരുകള്‍,കെഴുപ്പ്,ചില സുപ്രധാന ധാതുകള്‍ എന്നിവയും അടങ്ങിയിരിക്കുന്നതിനാല്‍ ഇത് പല രോഗങ്ങള്‍ക്കുളള ശാശ്വത പരിഹാരം കൂടിയാകുന്നു.ഹ്യദയരോഗങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ ഈന്തപ്പഴം ശുപാര്‍ശ ചെയ്യാറുണ്ട്.പുണ്യമാസ റംസാനില്‍ ശതകോടിയോളം ഈന്തപ്പഴമാണ് വിറ്റഴിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍