അരങ്ങേറ്റത്തില്‍ വരവറിയിച്ച് കമല്‍ഹാസന്‍

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ 'മക്കള്‍ നീതി മയ്യം' മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. മക്കള്‍ നീതി മയ്യത്തിന്റെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പായിരുന്നു ഇത്. ഈ തെരഞ്ഞെടുപ്പില്‍ എം.എന്‍.എം തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി 39 മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. അതില്‍ 12 നിയോജക മണ്ഡലത്തിലും മൂന്നാം സ്ഥാനത്തെത്താന്‍ അവര്‍ക്കായി. ഈ മുന്നേറ്റത്തില്‍ കമല്‍ ഹാസന്‍ സംതൃപ്തനാണ്. പിന്തുണച്ച വോട്ടര്‍മാര്‍ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. 'ഈ മുന്നേറ്റം ജനങ്ങള്‍ നേടിതന്നതാണ്. യാതൊന്നും തിരിച്ച് പ്രതീക്ഷിക്കാതെ അവര്‍ വോട്ട് ചെയ്തു. അവരുടെ പിന്തുണക്കും വിശ്വാസത്തിനും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു' പാര്‍ട്ടിയുടെ ചെന്നൈയിലെ ഓഫീസില്‍ വെച്ച് സംസാരിക്കവെ കമല്‍ ഹാസന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍