ഇസ്ലാമാബാദ്: പൊതു തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് അഭിനന്ദിച്ചു. മേഖലയിലെ സമാധാനത്തിനും അഭിവൃദ്ധിക്കുമായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെയും സഖ്യ കക്ഷികളുടെയും വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാന്‍ അഭിനന്ദിക്കുന്നു. ദക്ഷിണേഷ്യയുടെ സാമാധത്തിനും പുരോഗതിക്കും അഭിവൃദ്ധിക്കുമായി അദ്ദേഹത്തിനൊപ്പം ഒരുമിച്ചു പ്രവര്ത്തിക്കുംഖാന് ട്വീറ്റ് ചെയ്തു. മോദിയുടെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സമാധാന ചര്‍ച്ചകള്‍ക്കുള്ള അവസരമുണ്ടെന്നും കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്നും ഏപ്രിലില്‍ ഖാന് പറഞ്ഞിരുന്നു. ഫെബ്രുവരി14 ലെ പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യപാക് സംഘര്‍ഷം ഉടലെടുത്തിരുന്നു. ഫെബ്രുവരി 26ന് ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനിലെ ബാലാകോട്ടിലെ ഭീകരക്യാമ്പുകള്‍ തകര്‍ത്തിരുന്നു. പിറ്റേന്ന് പ്രത്യാക്രമണം നടത്തിയ പാക് യുദ്ധവിമാനം വീഴ്ത്തുന്നതിനിടെ ഇന്ത്യയുടെ മിഗ്21 തകര്‍ന്ന് പൈലറ്റ് പാക് പിടിയിലായി. ഇന്ത്യയുടെ നയതന്ത്രനീക്കത്തെത്തുടര്ന്ന് പൈലറ്റിനെ വിട്ടയച്ചു.
0 അഭിപ്രായങ്ങള്‍