മോദിസര്‍ക്കാരിന്റെ വൈദ്യുതി നയം കോര്‍പറേറ്റുകള്‍ക്കു വേണ്ടി: മന്ത്രി എം.എം. മണി

തൃ പ്പൂണിത്തുറ: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വൈദ്യുതി നയം രാജ്യത്തെ സമ്പന്നര്‍ക്ക് കൂടുതല്‍ ലാഭമുണ്ടാക്കുന്നതിനു വേണ്ടിയാണെന്ന് മന്ത്രി എം.എം. മണി. കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം തൃപ്പൂണിത്തുറയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി മോദിയുടെ തട്ടിപ്പ് ജനങ്ങള്‍ക്ക് കൂടുതല്‍ ബോധ്യപ്പെട്ടു വരികയാണെന്നും നുണകളുടെ ഒരു പ്രളയമാണ് മോദി നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് എം.ബി. മധുസൂധനന്‍ അധ്യക്ഷത വഹിച്ചു. എം. സ്വരാജ് എംഎല്‍എ അവാര്‍ഡുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍പെഴ്‌സണ്‍ ചന്ദ്രികാ ദേവി, വിജയകുമാര്‍, വി.കെ. സാഗര്‍, ഇ.പി. സാജു, സി.കെ. ജറി, മനോജ് കെ. തമ്പി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കെ.എല്‍. വിനോദ് കുമാര്‍ സ്വാഗതവും കണ്‍വീനര്‍ ടി.സി. ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനം അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍