കാറ്ററിംഗ് തൊഴിലാളിയാമയി പൃഥ്വിരാജ്

കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ കാറ്ററിംഗ് തൊഴിലാളിയുടെ കഥാപാത്രത്തെ. റോണി എന്നാണ് പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നാല് നായികമാര്‍ അണിനിരക്കുന്ന ചിത്രത്തില്‍ തമിഴ് നടന്‍ പ്രസന്നയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ധര്‍മജന്‍ ബോള്‍ഗാട്ടി, വിജയരാഘവന്‍, കോട്ടയം നസീര്‍ എന്നിവരും സിനിമയിലുണ്ട്. മുമ്പ് പുറത്തു വിട്ട സിനിമയുടെ രണ്ട് പോസ്റ്ററുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓണം റിലീസായി ചിത്രം തീയറ്ററുകളിലെത്തും.കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ കാറ്ററിംഗ് തൊഴിലാളിയുടെ കഥാപാത്രത്തെ. റോണി എന്നാണ് പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നാല് നായികമാര്‍ അണിനിരക്കുന്ന ചിത്രത്തില്‍ തമിഴ് നടന്‍ പ്രസന്നയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ധര്‍മജന്‍ ബോള്‍ഗാട്ടി, വിജയരാഘവന്‍, കോട്ടയം നസീര്‍ എന്നിവരും സിനിമയിലുണ്ട്. മുമ്പ് പുറത്തു വിട്ട സിനിമയുടെ രണ്ട് പോസ്റ്ററുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓണം റിലീസായി ചിത്രം തീയറ്ററുകളിലെത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍