കേരളത്തില്‍ മണ്‍സൂണ്‍ ജൂണ്‍ ആറ് മുതല്‍

തിരുവനന്തപുരം: കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ ആറിന് എത്തുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത്തവണ ശരാശരിയേക്കാളും മഴ കുറവായിരിക്കും അനുഭവപ്പെടുക. വേനല്‍ മഴയില്‍ ഇതുവരെ 35 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ജൂണ്‍ ഒന്നിനാണ് സാധാരണ കേരളത്തില്‍ മണ്‍സൂണ്‍ എത്തുന്നത്. ഇത്തവണ അഞ്ച് ദിവസം കഴിഞ്ഞേ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സംസ്ഥാനത്ത് എത്തൂ. ഇന്ത്യയില്‍ മണ്‍സൂണ്‍ മഴക്കാലം ആദ്യം എത്തുന്നത് ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലാണ്. മെയ് 22 ന് ഇവിടെ മണ്‍സൂണ്‍ തുടങ്ങും. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലം.വേനല്‍ മഴയിലും സംസ്ഥാനത്ത് 35 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയത്തും ആലപ്പുഴയിലും 64 ശതമാനം കുറവാണ് മഴയിലുണ്ടായത്. വയനാട്, പത്തനംതിട്ട ജില്ലകളില്‍ മാത്രമാണ് ശരാശരിയില്‍ കൂടുതല്‍ വേനല്‍ മഴ അനുഭവപ്പെട്ടത്. ലക്ഷദ്വീപില്‍ 68 ശതമാനം കുറവാണ് മഴയിലുണ്ടായത്. കഴിഞ്ഞ വര്‍ഷം തെക്ക് പടിഞ്ഞആറന്‍ മണ്‍സൂണില്‍ 23 ശതമാനം അധികമഴയാണ് ലഭിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍