പി.വി. അബ്ദുള്‍ വഹാബ് എംപിയുടെ മാസ്റ്റര്‍പ്ലാനിനു കേന്ദ്രത്തിന്റെ അനുമതി

നിലമ്പൂര്‍: മഹാപ്രളയത്തില്‍ വാസസ്ഥലം നഷ്ടപ്പെട്ട ചാലിയാര്‍ പഞ്ചായത്തിലെ പട്ടികവര്‍ഗക്കാര്‍ക്ക് ആശ്വാസം. പി.വി അബ്ദുള്‍ വഹാബ് എംപി സമര്‍പ്പിച്ച മാസ്റ്റര്‍ പ്ലാനിനു കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചു.
പ്രളയ ബാധിതരെ ശാസ്ത്രീയമായി പുനരധിവസിപ്പിക്കുന്ന മാസ്റ്റര്‍ പ്ലാനിനാണ് അനുമതി നല്‍കിയത്. ചാലിയാര്‍ പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ട മതില്‍മൂല, ചെട്ടിയാംപാറ, കണ്ടിലംപാറ തുടങ്ങിയ മൂന്നു കോളനികളിലെ അന്‍പത്തിയഞ്ച് പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് പദ്ധതി ആശ്വാസമാകും. ഓഗസ്റ്റിലാണ് പട്ടികവര്‍ഗ വികസന ക്ഷേമ മന്ത്രി ജുവല്‍ ഓറത്തിനു പത്തു കോടിയോളം ചെലവ് വരുന്ന പദ്ധതികളു ള്‍പ്പെട്ട മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പിച്ചത്. മാതൃകാ ഗ്രാമമാണ് ലക്ഷ്യമിടുന്നത്. ഓരോ കോളനിക്കും ഓരോ കമ്മ്യൂണിറ്റിഹാള്‍ കേന്ദ്രമാക്കി ചുറ്റിലും കൃഷി ചെയ്യാനുള്ള ഭൂമി ഉള്‍പ്പെടെയുള്ള വീടുകളാണ് ഇതിലുള്ളത്. 
റോഡ്, വൈദ്യുതി, സൗരോര്‍ജ തെരുവുവിളക്ക്, ചുറ്റുമതില്‍, സ്ത്രീകള്‍ക്കു മാത്രമായി മന്ദിരം, ഡ്രെയിനേജ്, കുടിവെളളം, സാനിട്ടേഷന്‍, കൂട്ടുകുടുംബങ്ങള്‍ക്കുള്ള ഇരുനില കെട്ടിടം, വായനശാല, കലാകായിക കേന്ദ്രം തുടങ്ങിയ തികച്ചും നൂതനവും ക്രിയാത്മകവുമായ പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഈ പദ്ധതിയില്‍ ശാരീരിക വൈകല്യമുള്ളവര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക പരിഗണന നല്‍കും. സര്‍വവിധ പ്രാഥമിക സൗകര്യങ്ങളോടെവനത്തോടു ചേര്‍ന്നാണ് പുനരധിവാസം നടപ്പാക്കുക. ഇതിനു പുറമെ കേരള കുടുംബശ്രീ മിഷന്റെയും മലപ്പുറം ജില്ലാ ജന്‍ശിക്ഷന്‍ സന്‍സ്ഥാനിന്റെയും നേതൃത്വത്തില്‍ തൊഴില്‍ പരിശീലനവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. പദ്ധതിയിലേക്ക് 3.25 കോടി രൂപയുടെ ഭൂമി കേരള സര്‍ക്കാര്‍ വിഹിതമായും പുനരധിവാസത്തിനു വേണ്ട രണ്ടു കോടി രൂപ കേന്ദ്ര വിഹിതമായും പ്രഥമഘട്ടത്തില്‍ അനുവദിച്ചു. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെയും ജില്ലാ കളക്ടര്‍, ചാലിയാര്‍ ഗ്രാമ പഞ്ചായത്ത് എന്നിവയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലമ്പൂര്‍: മഹാപ്രളയത്തില്‍ വാസസ്ഥലം നഷ്ടപ്പെട്ട ചാലിയാര്‍ പഞ്ചായത്തിലെ പട്ടികവര്‍ഗക്കാര്‍ക്ക് ആശ്വാസം. പി.വി അബ്ദുള്‍ വഹാബ് എംപി സമര്‍പ്പിച്ച മാസ്റ്റര്‍ പ്ലാനിനു കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചു.പ്രളയ ബാധിതരെ ശാസ്ത്രീയമായി പുനരധിവസിപ്പിക്കുന്ന മാസ്റ്റര്‍ പ്ലാനിനാണ് അനുമതി നല്‍കിയത്. ചാലിയാര്‍ പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ട മതില്‍മൂല, ചെട്ടിയാംപാറ, കണ്ടിലംപാറ തുടങ്ങിയ മൂന്നു കോളനികളിലെ അന്‍പത്തിയഞ്ച് പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് പദ്ധതി ആശ്വാസമാകും. ഓഗസ്റ്റിലാണ് പട്ടികവര്‍ഗ വികസന ക്ഷേമ മന്ത്രി ജുവല്‍ ഓറത്തിനു പത്തു കോടിയോളം ചെലവ് വരുന്ന പദ്ധതികളു ള്‍പ്പെട്ട മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പിച്ചത്. മാതൃകാ ഗ്രാമമാണ് ലക്ഷ്യമിടുന്നത്. ഓരോ കോളനിക്കും ഓരോ കമ്മ്യൂണിറ്റിഹാള്‍ കേന്ദ്രമാക്കി ചുറ്റിലും കൃഷി ചെയ്യാനുള്ള ഭൂമി ഉള്‍പ്പെടെയുള്ള വീടുകളാണ് ഇതിലുള്ളത്. റോഡ്, വൈദ്യുതി, സൗരോര്‍ജ തെരുവുവിളക്ക്, ചുറ്റുമതില്‍, സ്ത്രീകള്‍ക്കു മാത്രമായി മന്ദിരം, ഡ്രെയിനേജ്, കുടിവെളളം, സാനിട്ടേഷന്‍, കൂട്ടുകുടുംബങ്ങള്‍ക്കുള്ള ഇരുനില കെട്ടിടം, വായനശാല, കലാകായിക കേന്ദ്രം തുടങ്ങിയ തികച്ചും നൂതനവും ക്രിയാത്മകവുമായ പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഈ പദ്ധതിയില്‍ ശാരീരിക വൈകല്യമുള്ളവര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക പരിഗണന നല്‍കും. സര്‍വവിധ പ്രാഥമിക സൗകര്യങ്ങളോടെവനത്തോടു ചേര്‍ന്നാണ് പുനരധിവാസം നടപ്പാക്കുക. ഇതിനു പുറമെ കേരള കുടുംബശ്രീ മിഷന്റെയും മലപ്പുറം ജില്ലാ ജന്‍ശിക്ഷന്‍ സന്‍സ്ഥാനിന്റെയും നേതൃത്വത്തില്‍ തൊഴില്‍ പരിശീലനവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. പദ്ധതിയിലേക്ക് 3.25 കോടി രൂപയുടെ ഭൂമി കേരള സര്‍ക്കാര്‍ വിഹിതമായും പുനരധിവാസത്തിനു വേണ്ട രണ്ടു കോടി രൂപ കേന്ദ്ര വിഹിതമായും പ്രഥമഘട്ടത്തില്‍ അനുവദിച്ചു. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെയും ജില്ലാ കളക്ടര്‍, ചാലിയാര്‍ ഗ്രാമ പഞ്ചായത്ത് എന്നിവയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍