കേദാര്‍ സിനിമയിലേക്ക്

ലണ്ടന്‍: ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് ടീം അംഗമായ കേദാര്‍ ജാദവ് വെള്ളിത്തിരയിലേക്കെന്ന് സൂചന. ടീമിന്റെ ഉപ നായകന്‍ രോഹിത് ശര്‍മയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ബോളിവുഡ് ചിത്രമായ റേസ് 4 ല്‍ കേദാറിനെ വൈകാതെ കാണാമെന്നായിരുന്നു രോഹിത്തിന്റെ വെളിപ്പെടുത്തല്‍. ബംഗ്ലാദേശിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിനായി കാര്‍ഡിഫിലേക്ക് ടീം ബസില്‍ യാത്ര ചെയ്യുന്നതിനിടെ രോഹിത് എടുത്ത ഒരു വീഡിയോയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. റേസ് 4 ല്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചതായി കേള്‍ക്കുന്നുണ്ടല്ലോ എന്നായിരുന്നു രോഹിത്തിന്റെ ചോദ്യം. അതെ, അന്തിമ തീരുമാനമായിട്ടില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുന്നു ഇതായിരുന്നു കേദാറിന്റെ മറുപടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍