ഡല്‍ഹിയില്‍ പ്രിയങ്ക സമയം പാഴാക്കുന്നുവെന്ന് കേജരിവാള്‍

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി സമയം പാഴാക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്നത് കോണ്‍ഗ്രസ് ഒഴിവാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.പ്രിയങ്ക ഡല്‍ഹിയില്‍ സമയം പാഴാക്കുകയാണ്. എന്തുകൊണ്ടാണ് പ്രിയങ്ക രാജസ്ഥാനിലും മധ്യപ്രദേശിലും പ്രചരണം നടത്താത്തതെന്നും കേജരിവാള്‍ ചോദിച്ചു. പ്രിയങ്ക യുപിയില്‍ എസ്ബിഎസ്പി സഖ്യത്തിനെതിരെ റാലി നടത്തുന്നു. ഡല്‍ഹിയില്‍ ആംആദ്മിക്കെതിരെയും പ്രിയങ്ക റാലികള്‍ സംഘടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ബിജെപിക്കെതിരെ കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പ്രിയങ്കയും രാഹുല്‍ ഗാന്ധിയും പോകുന്നില്ലെന്നും കേജരിവാള്‍ കുറ്റപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍